report:abdul muthalib
എരുമേലി : ശരീരം മാത്രമല്ല മനസും ശുദ്ധമാക്കുന്ന റംസാ നിൻറ്റെ വരവറിയിച്ച് മാനത്ത് ചന്ദ്രക്കല തെളിയുമ്പോൾ വിശ്വാസികളുടെ അധരങ്ങളിൽ നിന്നും ആഹ്ലാദത്തിൻറ്റെ തക്ബീർധ്വനികൾ മുഴങ്ങും. ഒടുവിൽ ഒരു മാസത്തോളം വിശുദ്ധി പകർന്ന് റംസാൻ വിടവാങ്ങുമ്പോൾ ദുഃഖം കൊണ്ട് കണ്ഠമിടറും.
കഠിന വൃതവും പ്രാർത്ഥനകളും ഒപ്പം ദാനം ചെയ്യലും സഹനവും ത്യാഗവും ക്ഷമയും നിറച്ച് പാപമുക്തരാ കാൻ റംസാൻ മാസത്തോളം മറ്റൊന്നില്ല. പാപങ്ങളുടെ മാറാലകളൊഴിഞ്ഞ് മാലാഖയുടെ നൈർമല്യമാക്കുന്ന റംസാൻ മാസം ഇതാ അരികിലെത്തി. ആയിരം മാസങ്ങ ളേക്കാൾ ശ്രേഷ്ടമായ റംസാനെ പ്രകൃതി സൗഹൃദമാക്കി വൃതമനുഷ്ഠിക്കാനുളള തയ്യാറെടുപ്പിലാണ് മുസ്ലിം ലോകം.
പ്ലാസ്റ്റികും ഡിസ്പോസിബിളും ഇല്ലാതെ നാടൻ പാത്രങ്ങ ളിലാണ് ഇത്തവണ നോമ്പുതുറ വിഭവങ്ങളെന്ന് മഹല്ല് കമ്മറ്റികൾ. വിവിധ പളളികളിൽ ഇതിനുളള തയ്യാറെടുപ്പ് തുടങ്ങി. പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ കൊണ്ടുളള ഗ്ലാസ്, പ്ലേറ്റ് തുടങ്ങിയവ നോമ്പുതുറകളിൽ ഉപയോഗിക്കില്ല. ഭക്ഷണത്തിനുളള പായ്ക്കറ്റുകളും പ്രകൃതി സൗഹൃദമാക്കും.
പ്രകൃതിദത്തമായതും കൃത്രിമ ചേരുവകളില്ലാത്തതും ശുദ്ധവുമായ ഭക്ഷണപാനീയങ്ങൾ വ്യാപകമാക്കാനാണ് തീരുമാനം. പളളികളിലും നോമ്പുതുറ കേന്ദ്രങ്ങളിലും വീടുകളിലും ഗ്രീൻപ്രോട്ടോക്കോൾ പിൻതുടരുന്ന നോമ്പു കാലമായിരിക്കും ഇത്തവണ. വെളളിയാഴ്ച ജുംഅ നമസ്കാരത്തോടെ നോമ്പ് മാസത്തെ വരവേൽക്കാൻ കഴിഞ്ഞതിൻറ്റെ സന്തോഷവും ഇത്തവണയുണ്ട്.
മസ്ജിദുകൾ കഴുകി ശുചീകരിക്കലും നോമ്പ്തുറക്ക് പന്തലൊരുക്കലുമൊക്കെ പൂർത്തിയായി. സകാത് അഥവാ ദാനംചെയ്യലിന് പ്രത്യേക കമ്മറ്റികളും രൂപീക രിച്ചു. പാവപ്പെട്ടവർക്ക് സകാത് വിഹിതം കൃത്യമായി എത്തിച്ചു കൊടുക്കാനും അർഹരായവരെ കണ്ടെത്താ നുമാണ് ഇത്. സകാത് നൽകുന്നത് ഓരോരുത്തരുടെയും വരുമാനത്തിന് ആനുപാതികമായാണ്.
ഇത് കണക്കുകൂട്ടി നിശ്ചയിക്കുന്നതിന് പണ്ഡിതരടങ്ങിയ കമ്മറ്റികളും പ്രവർത്തിക്കുന്നുണ്ട്. ദാനം ചെയ്യൽ കടമയും നിർബന്ധവുമാണ്. ഒപ്പം വലത്കരം കൊണ്ട് നൽകുന്നത് ഇടത് കരം പോലെ അറിയാതെയാകണമെന്ന നബി വചനവുമുണ്ട്. അതുകൊണ്ട് പബ്ലിസിറ്റിയ്ക്ക് വേണ്ടിയായി ദാനം ചെയ്യൽ മാറുന്നില്ല.
വരുമാനത്തിൽ നിന്നും ദരിദ്രർക്ക് നീക്കി വെക്കേണ്ട കൃത്യമായ വിഹിതത്തിനേക്കാൾ കൂടുതൽ ദാനമായി നൽകാൻ ഇത് പ്രേരിപ്പിക്കും.mery queens may