ദേശീയ ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ്‌ നടത്തി. ഭാരതീയ ചികിത്സ വകുപ്പിലെ കാഞ്ഞിരപ്പള്ളി റീജണൽ എപ്പിഡമിക് സെല്ല്, ചിറക്കട വ് പഞ്ചായത്ത്,എഎംഎഐ എന്നിവർ ചേർന്നാണ് ക്യാമ്പ് നടത്തിയത്.ഗവ.ചീഫ് വിപ് ഡോ.എൻ ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു.

പഞ്ചായത്ത് പ്രസിഡൻറ് സി.ആർ ശ്രീകുമാർ അധ്യക്ഷനായി.ജില്ല പഞ്ചായത്തംഗം ടി എൻ ഗിരീഷ്കുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേതുനാഥ്, ബി രവീന്ദ്രൻ നായർ , ഷാജി പാമ്പൂരി, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷൻ സുമേഷ് ആൻഡ്രൂസ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ ബോധവൽക്കരണ ക്ലാസും ഔഷധസസ്യ പ്രദർ ശനം നടത്തി.