കോവിഡ് 19 മഹാമാരിയിൽ പെട്ടു കഴിഞ്ഞ ഒരു മാസമായി എല്ലാ നിർമാണ പ്രവർത്ത നങ്ങളും നിർത്തി വച്ചിരുന്ന സാഹചര്യം ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഉപാധികളോ ടെ നിർമാണ പ്രവർത്തനങ്ങൾ തുടരാൻ സർക്കാർ അനുവദിച്ച ഈ സമയത്ത് അനിയ ന്ത്രിതമായി സിമന്റ് വില വർദ്ധിപ്പിച്ച സിമന്റ്‌ കമ്പനികളുടെ നടപടി ഒരു കാരണവശാ ലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് റെൻസ്‌ഫെഡ് കോട്ടയം ജില്ല കമ്മിറ്റി.
നിർമാണ മേഖല തകർന്നു കിടക്കുന്ന ഈ സമയത്ത് അധിക ഭാരം അടിച്ചേൽപ്പിക്കുന്ന സിമന്റ്‌ കമ്പനികളുടെ ഈ പ്രവർത്തനത്തിനെതിരെ സംസ്ഥാന സർക്കാർ  ശക്തമായ നടപടി സ്വീകരിക്കണം എന്ന് റെൻസ്‌ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റി അവശ്യപെട്ടു.