1980 മുതല്‍ 1987 വരെ കാഞ്ഞിരപ്പള്ളി എംഎല്‍എ ആയിരുന്ന അഡ്വ. തോമസ് കല്ല മ്പള്ളി ദിവംഗതനായിട്ട് ഫെബ്രുവരി 27-ാം തീയതി 20 വര്‍ഷം പിന്നിടുകയാണ്.
26-ാം വയസില്‍ എംഎല്‍എയായ കല്ലമ്പള്ളി ആ കാലഘട്ടത്തിലെ ഏറ്റവും പ്രായം കു റഞ്ഞ എംഎല്‍എയായിരുന്നു. കാഞ്ഞിരപ്പള്ളിയുടെ സമഗ്രമായ വികസനത്തിനും കി ഴക്കന്‍ മേഖലയില്‍ കംപ്യൂട്ടര്‍ പഠനസൗകര്യത്തിനുവേണ്ടിയുള്ള കംപ്യൂട്ടര്‍ കോളജ് എന്നിവയുടെ സ്ഥാപനത്തിനും വലിയ നേതൃത്വം നല്‍കി. ആനക്കല്ല് സെന്റ് ആന്റ ണീസ് സ്‌കൂളിന്റെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും ഫാ. ആന്റണി നിരപ്പേലിനോ ടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

സ്‌കൂളിലെ ആദ്യത്തെ പിടിഎ പ്രസിഡന്റായിരുന്നു. മരിക്കുന്നതുവരെ പിടിഎ പ്ര സിഡന്റ് സ്ഥാനം തുടര്‍ന്നു. സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ കാഞ്ഞിരപ്പള്ളിയുടെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കി. മലയോര മേഖലയില്‍ 90കളില്‍ ആരഭിച്ച സെന്റ് ആന്റണീസ് കംപ്യൂട്ടര്‍ കോളജ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ പഠനത്തിനു സൗകര്യം ഒരുക്കി.
20-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കല്ലമ്പള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കല്ലമ്പള്ളിയുടെ ജീവിത ചരിത്രവും പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി വിവിധ വ്യക്തികളുടെ ഓര്‍മക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളിച്ച് ഒരു സ്മരണിക കല്ലമ്പള്ളിയുടെ ജന്മദിനമായ ഏപ്രില്‍ 17ന് പ്രകാശനം ചെയ്യും.

ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 9.30ന് ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിലെ കല്ലറയില്‍ കേരള കോണ്‍ഗ്രസ്, കല്ല മ്പ ള്ളി ഫൗണ്ടേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എംപി റീത്ത് സമര്‍പ്പിച്ച് അനുസ്മരണ സമ്മേളനം നടത്തും. മണ്ഡലം പ്രസിഡന്റ് സിബി നമ്പുടാകം അധ്യക്ഷതവഹിക്കും.  ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സോണി തോമസ്, മറിയാമ്മ ടീച്ചര്‍, തോമസ് കുന്നപ്പള്ളി, ടോമി ഡൊമിനിക്, പ്രസാദ് ഉരുളികുന്നം, മജു പുളിക്കല്‍, ജോസഫ് വാരണം, ജോസ് കൊച്ചുപുര, ജോജി വാളിപ്ലാക്കല്‍, ജോയി മുണ്ടാംപള്ളി, സി.വി. തോമസ്, അജിത് മുതിരമല, ലാല്‍ജി മാടത്താനിക്കുന്നേല്‍, സാവിയോ പാമ്പൂരി, ഡാനി കുന്നത്ത്, ടോമി പാലമുറിയില്‍, പഞ്ചായത്തു മെമ്പര്‍മാരായ ബിജോജി തോമസ്, ഏലിയാമ്മ വാന്തിയില്‍ എന്നിവര്‍ പ്രസംഗിക്കും