ചേർപ്പുങ്കലിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റിലെ ചെമ്പി ളാവ് ഭാഗത്ത് നിന്നും കണ്ടെത്തി. ശനിയാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി സ്വദേശിനി യായ അഞ്ജു ഷാജിയെ കാണാതായത്

ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജിൽ പരീക്ഷക്ക്  പോയ പാറത്തോട് സ്വദേശിനിയായ പെൺകുട്ടിയെയാണ്  ശനിയാഴ്ച മുതൽ കാണാതായത്. കാഞ്ഞിരപ്പള്ളി സെൻറ് ആൻറ ണിസ് കോളജ് വിദ്യാർത്ഥിയായ പെൺകുട്ടി യെ പരീക്ഷക്കിടെ കോപ്പിയടിച്ചതായി ആ രോപണമുന്നയിക്കുകയും തുടർന്നു പരീക്ഷ എഴുതണ്ടായെന്ന് ഹോളിക്രോസ് കോളജ് അധ്യാപകൻ അറിയിച്ചതായും പറയുന്നു. വൈകിയും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുട ർന്ന് പരാതി കിടങ്ങൂർ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ മീനച്ചിൽ ആറ്റിലെ പാലത്തിനു സമീപത്തു നിന്നും ലഭിച്ചു. പൊലീസ് മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെ ത്തിയത്.