വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം പരിപാടിക്ക് ശിശുദിനത്തില്‍ തുടക്കമായി .പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് വിദ്യാലയം പ്രതിഭകള്‍ക്കൊപ്പം എന്ന പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറി ച്ചിരിക്കുന്നത്.

ഓരോ സ്‌കൂളിന്റെയും പരിസരത്തുള്ള പ്രതിഭകളെ കണ്ടെത്തി അവരുമായി സംവദി ക്കുക എന്നതാണ് വിദ്യാലയും പ്രതിഭകള്‍ക്കൊപ്പം പരിപാടിയുടെ ലക്ഷ്യം. പ്രതിഭക ളുടെ അറിവും അനുഭവവും കുട്ടികള്‍ക്ക് ലഭിക്ക ത്തക്കവിധം പരിപാടി ആസൂത്രണം ചെയ്യണമെന്ന നിര്‍ദേശം ഓരോ സ്‌കൂ ളുകള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കി യിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പരിപാടിയുടെ ഭാഗമായി എത്തിയത് ബിഷപ്പ് ഹൗസിലേക്കായിരുന്നു. ചാച്ചാജിയുടെ വേഷം ധരിച്ചെ ത്തിയ കുട്ടി തങ്ങളുടെ സ്‌നേഹവും ആദരവും പ്രകടിപ്പിച്ച് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന് ആദ്യം പൂച്ചെണ്ട് കൈമാറി. തുടര്‍ന്ന് വിദ്യാഭ്യാസ മേഖലയിലടക്കം രൂപതയെ മുന്നോട്ട് നയിച്ചതിന്റെ പ്രചോദനത്തെപ്പറ്റി വിദ്യാര്‍ത്ഥികള്‍ ചോദിച്ചറിഞ്ഞു.

കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍ക്കൊപ്പം, ഈ മേഖലയില്‍ ബിഷപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധയോടെ വിദ്യാര്‍ത്ഥികള്‍ കേട്ടറിഞ്ഞു.പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റി തുടങ്ങാനുള്ള കാരണ മായിരുന്നു. മറ്റൊരു ചോദ്യം. പുതു തലമുറയ്ക്കുള്ള സന്ദേശമെന്തെന്ന ചോദ്യത്തിന് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ മറുപടി ഇതായിരുന്നു.

7, 8, 9 ക്ലാസ്സുകളിലെ15 ഓളം വിദ്യാര്‍ത്ഥികളാണ് പ്രതിഭകള്‍ക്കൊപ്പം പരിപാടിയുടെ ഭാഗമായി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിനെ സന്ദര്‍ശിച്ചത്. പ്രധാനാധ്യാപിക സിസ്റ്റര്‍ ഡെയ്‌സ്മരിയ അധ്യാപകരായ നിസാ ജോണ്‍, ഷീന തോമസ്, ബൈജു ടി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.