മുണ്ടക്കയം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മുണ്ടക്കയം സെന്‍റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് മികച്ച വിജയം. റാഷിദ് എ. റസാഖ്, അക്ഷര സജീവ്, ഭരത് കൃഷ്ണ, ആശ സന്തോഷ് എന്നിവർ എല്ലാ വിഷയങ്ങൾക്കും എ വൺ  ഗ്രേഡ് സ്വന്തമാക്കി. 13 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. ആകെ പരീക്ഷ എഴുതിയ 70 പേരി ൽ  56 പേർക്ക് ഡിസ്റ്റിംഗ്ഷനും ബാക്കി 14 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.  ഉന്നത വി ജ യം കരസ്ഥമാക്കിയ വിദ്യാർഥികളെ സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർ വടക്കേതി ൽ, പ്രിൻസിപ്പൽ ജോൺ ടി.ജെ., വൈസ് പ്രിൻസിപ്പൽ ഫാ. തോമസ് നാലന്നടിയിൽ എന്നിവർ അഭിനന്ദിച്ചു.