മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്ക് നേരെയുള്ള ആസൂത്രിത ഗൂഢാലോന, സമാ ധാനം സ്ഥാപിക്കണ്ട കേന്ദ്രസർക്കാർ തികഞ്ഞ അലംഭാവം പുലർത്തുന്നുവെന്നും കാ ഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൻ.

ക്രൈസ്തവ സഹോദരങ്ങളെ ഒറ്റപെടുത്തി കൊണ്ട് ഇല്ലായ്മ ചെയ്യുവാനുള്ള ആസൂത്രിത ശ്രമമായി മണിപ്പൂർ സംഭവത്തെ കാണേണ്ടി വരുന്നത് തികച്ചും നിർഭാഗ്യകരമെന്നും ശക്തമായ നിലപാട് എടുത്ത് അവരെ രക്ഷിക്കുകയും സമാധാനം പുനസ്ഥാപിക്കുക യും ചെയ്യണ്ട കേന്ദ്ര സർക്കാർ തികഞ്ഞ അലംഭാവം പുലർത്തുന്നതായും നിസഹക =ര ണമോ നിസംഗതയോ ആയി ഇതിനെ കാണുന്നതെന്ന് എന്നത് ഏറെ ദു:ഖകരമാണന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൻ . ജനങ്ങളെ സംരക്ഷിക്കുവാൻ ഉത്തരവാദിത്യമുള്ള കേന്ദസംസ്ഥാന സർക്കാരുകൾ ഇവിടെ നിസംഗത പാലിക്കുന്നതായും കടുത്ത മൗനം പാലിക്കുന്നത് ഏറ്റവും പ്രതിഷേധാർഹമാണന്നും രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൻ പറഞ്ഞു. ഭാരത കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്ത മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊട്ടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടന്ന സമാധാന പ്രാർത്ഥന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പൂരിലെ പ്രതിസന്ധിയിൽ അടിയന്തരമായി ഇടപെടണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും പറഞ്ഞ അദ്ദേഹം ഗോത്ര വിഭാഗളിലെ ക്രൈസ്തവരെ മാത്രം വേട്ടയാടുന്നത് പ്രത്യേക അജണ്ടയോടു കൂടിയാണന്നും ഇത് വർഗീയമായ രീതിയിൽ മാറി കഴിഞ്ഞതായും കൂട്ടിച്ചേർത്തു..

വർഗീയ പ്രവർത്തനങ്ങളും വിധ്വംസക പ്രവർത്തനങ്ങളും രാജ്യത്ത് വർദ്ധിച്ച് വരുന്നത് ആശങ്ക ഉളവാക്കുന്നതായും കഴിഞ്ഞ 2 മാസമായി തുടരുന്ന മണിപ്പൂർ കലാപം ഇന്ന് ക്രൈസ്തവർക്ക് നേരെ മാത്രമായിരിക്കുകയാണന്നും ഇത് ആശങ്ക ഉളവാക്കുന്നതായും പറഞ്ഞ മാർ ജോസ് പുളിക്കൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിസംഗത വേദനാജനകമാണന്നും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ ജനതയെ ചേർത്ത് പിടിക്കാമെന്നും ഒരു തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾക്കോ അക്രമണങ്ങളേയോ ക്രൈസ്തവ സഭ പ്രോത്സാഹിപ്പിക്കില്ലന്നും എപ്പോഴും സമാധാനം കാംക്ഷിക്കുന്നവരാണ് ക്രൈസ്തവരെന്നും പറഞ്ഞു. ന്യൂനപക്ഷങ്ങളെ അകറ്റി നിർത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രം രാജ്യത്ത് വളർന്നു വരുന്നത് ഏറെ ദുഃഖകരമാണന്നും മാർ ജോസ് പുളിക്കൻ പറഞ്ഞു.

സിബിസിഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ വി. സി സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു എസ് എം വൈ എം, മിഷൻ ലീഗ് പിതൃവേദി, മാതൃവേദി വിൻസെന്റ് ഡി പോൾ, ഇൻഫാം, ലിജിയൺ ഓഫ് മേരി തുടങ്ങി വിവിധ സംഘടനകളുടെയും, സൺഡേസ്കൂൾ, പാരീഷ് കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചത്.

വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, അസിസ്റ്റന്റ് വികാരി ഫാ. അലക്സ് ഇളംതുരുത്തിയിൽ എം എസ്. റ്റി , ട്രസ്റ്റിമാരായ റജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് രണ്ടുപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്കി