സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ്ണം പണയംവച്ചവര്‍ക്ക് സ്വര്‍ണ്ണം തിരികെ നല്‍കുന്നില്ല. നിരവധി പേര്‍ പരാതിയുമായി രംഗത്ത്. 

മുണ്ടക്കയം ടൗണില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പുളിക്കല്‍ ഫിനാന്‍സ് സ്ഥാപനത്തിനെതിരെയാണ് 24 പേര്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനല്‍ പരാതിയുമാ യി രംഗത്ത് വന്നത്.സ്വര്‍ണ്ണ പണയം നടത്തിവന്നിരുന്ന സ്ഥാപനം അടുത്തയിടെ ഉടമ സ്ഥാവകാശം മാറിയതായി പറയുന്നു. വിവരം അറിഞ്ഞ് സ്വര്‍ണ്ണം തിരികെ വാങ്ങാ നെത്തിയവര്‍ക്കക് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പരാതിക്കിടയാക്കിയത്.

പണയം തിരികെ നല്‍കുന്നതിനായി പലിശയടക്കം തുക വാങ്ങിയെങ്കിലും അടുത്ത ദിവസം സ്വര്‍ണ്ണം നല്‍കാമെന്നു പറഞ്ഞു മടക്കിയെങ്കിലും ലഭിച്ചിരുന്നില്ല. ഇവര്‍ വാ ങ്ങുന്ന ഉരുപ്പടികള്‍ മറ്റു സ്ഥാപനത്തില്‍ മാറ്റി പണയം വക്കുന്നതായി കണ്ടെത്തി. ഇ തില്‍ പലതും നഷ്ടപ്പെട്ടതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.സ്ഥാപന നടത്തി പ്പുകാരെ പൊലീസ് സ്റ്റേഷനില്‍ വരാന്‍ അറിയിച്ചെങ്കിലും ഇവര്‍ എത്താന്‍ തയ്യാറായി ല്ല.സംഭവവുമായി ബന്ധപെട്ടു പുളിക്കല്‍ രാജു, ശാന്തി പ്രഭ,പ്രദീപ് എന്നിവര്‍ക്കെതി രെ കേസെടുത്തതായി എസ്.എച്.ഒ എ.ഷൈന്‍കുമാര്‍ അറിയിച്ചു.