കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷൻ സമീപത്തെ അപകട വളവിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന. വളവിൽ അടിയന്തരമായി ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ച്  വകുപ്പ് കളക്ടർക്ക് റിപ്പോർട്ട് നൽകും.
ഞായറാഴ്ച ശബരിമല തീർഥാടക വാഹനങ്ങൾ അപകടത്തിൽപ്പെട്ട് 25 ഭക്തർക്ക് പരി ക്കേറ്റ അപകട വളവിൽ സുരക്ഷാ മുൻകരുതലിന്റെ  ഭാഗമായി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനകൾ നടത്തിയത്. സ്ഥിരം അപകട മേഖലയായി മാറിയ പ്രദേശത്ത് റോഡിലെ വളവുകളിലെ  വീതി കുറ വാണ് ഞായറാഴ്ചത്തെ അപകടത്തിന് കാരണമെന്ന് വകുപ്പ് കണ്ടെത്തി. 6.65 മീറ്റർ വീ തിയുള്ള റോഡിൽ മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പള്ളിക്കുള്ള വശത്തിന് 3.60 മീറ്ററും കാഞ്ഞിരപ്പള്ളിയിൽ നിന്നും മുണ്ടക്കയത്തിനുള്ള വശത്തിനു  3.05 മീറ്ററുമാണ് വീതി.
വളവുകളിൽ സാധാരണ വീതികൂട്ടി നിർമ്മാണം നടത്തേണ്ടത് ഇവിടെ നടന്നിട്ടില്ലെന്നും പ്രദേശത്ത് റോഡിന് 220 സെൻറീമീറ്റർ ഇരുവശങ്ങളിലും വർധിപ്പിച്ച് 8.15 മീറ്റർ വീതി കൂട്ടണം എന്നും റിപ്പോർട്ടിൽ ഉണ്ട്. ഒപ്പം വളവിനു സമീപം ഇലക്ട്രിക് പോസ്റ്റ് ഒരു മീറ്റർ ഉള്ളിലേക്കു മാറ്റി സ്ഥാപിക്കണമെന്നും പരിശോധക സംഘം റിപ്പോർട്ട് അടിവര യിട്ടു പറയുന്നു. കൂടാതെ അപകട പ്രദേശത്തെ വളവിൽ ഏറ്റവും അടിയന്തരമായി ഹാച്ച് ലൈൻ രേഖപ്പെടുത്തി 25 സെന്റി മീറ്റർ ദൂരത്തിൽ കോണുകൾ സ്ഥാപിക്കണമെ ന്നും ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.
സമീപത്തേ  കടകളിലെ സാധനങ്ങൾ റോഡിലെ വശങ്ങളിലേക്ക് ഇറക്കി വെച്ചിരിക്കു ന്നത് മാറ്റാൻ നടപടി വേണമെന്നും റിപ്പോർട്ടിൽ ഉണ്ട്. വീതി കുറവുള്ള റോഡിൽ വാ ഹനങ്ങൾ മറുവശത്തേക്ക് ഇരുഭാഗത്തുനിന്നും കേറി വരുന്നതാണ് അപകടത്തിന് കാര ണമെന്ന് കണ്ടെത്തിയ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും. റോഡ് സേഫ്റ്റി ഉദ്യോഗ സ്ഥർ ഈ ആഴ്ച നടക്കുന്ന മീറ്റിങ്ങിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. ആർടിഒ റ്റോജോ എം  തോമസിന്റെ  നിർദ്ദേശപ്രകാരം കോട്ടയം സ്ക്വാഡിലെ എംവിഐ മാരായ തോമസ് സക്കറിയ, യു സുനിൽകുമാർ, എഎംവിഐമാരായ എച്ച് രജീഷ്,എം ആർ അനിൽ  എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.