വഴിയരികിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചത് മണിക്കൂറുകൾ കഴിഞ്ഞ്…

മുണ്ടക്കയം എരുമേലി പാതയില്‍ മഞ്ഞളരുവിയില്‍ വച്ചുണ്ടായ ബൈക്ക് അപകടത്തില്‍ വിഴിക്കിത്തോട് സ്വദേശിയായ യുവാവാണ് മരിച്ചത്.നിര്‍മാണ തൊഴിലാളിയായ വിഴി ക്കിത്തോട് മുതുക്കാട്ടുവയലില്‍ മനോജ് എം. ടി (40) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാ ത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.സംസ്ക്കാരം ഞായറാഴ്ച്ച രണ്ട് മണിക്ക് വീട് വളപ്പിൽ.

ബൈക്ക് നിയന്ത്രണം വിട്ട് നിര്‍മാണം നടക്കുന്ന ഓടയിലേയ്ക്ക് വീഴുകയായിരുന്നു.എതി ര്‍ഭാഗത്തു നിന്നും അഞ്ജാത വാഹനത്തിന്റെ ടയര്‍ റോഡില്‍ പതിഞ്ഞതായും അപകട ത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. രാത്രി വൈകിയാണ് അപകട ത്തില്‍പ്പെട്ടു കിടക്കുന്ന മനോജിനെ നാട്ടുകാർ കണ്ടെത്തിയത്.ഭാര്യ:മായ മക്കൾ:അനന്തു, ആരോമൽ.