കാഞ്ഞിരപ്പള്ളി: വിദ്യാര്‍ഥി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ബസ് നിര്‍ത്താതെ പോയി. സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ ഥി മുട്ടപ്പള്ളി കൊച്ചുപറമ്പില്‍ റിനു കെ. റെജി (24)യെ 26ാം മൈല്‍ മേരിക്വീന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചതെന്നാണ് പ്രാഥമികാ ന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു. ബുനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ കൂവപ്പള്ളിയില്‍ അമല്‍ജ്യോതി കോളജിന് സമീപമായിരുന്നു അപകടം. പോലീസ് അന്വേഷണം ആരംഭിച്ചു.