കള്ളക്കടത്തിനും കള്ളഒപ്പിനും കൂട്ടുനിൽക്കുന്ന പിണറായി വിജയൻ രാജിവെയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി പൊൻകു ന്നത്ത്‌ പ്രതിഷേധ പ്രകടനം നടത്തി. കാലങ്ങളായി LDF സർക്കാർ നടത്തിവന്നിരുന്ന അഴി മതികളും സ്വജന പക്ഷേപാതവും ഒന്നൊന്നായി മറനീക്കി പുറത്തുവന്നിരിക്കുകയാ ണെ ന്ന് സമരം ഉൽഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന സമിതി അംഗം എൻ. ഹരി വ്യക്തമാക്കി.
ബിജെപി ചിറക്കടവ് പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ജി. ഹരിലാൽ അധ്യക്ഷനായി. ജില്ലാ സെൽ കോർഡിനേറ്റർ കെ. ജി കണ്ണൻ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി രാജേഷ് കർത്താ, വൈസ് പ്രസിഡന്റ്‌ എ. ഷിബു,ശ്രീകാന്ത് ചെറുവള്ളി, എം. എൻ വിനോദ്, കെ. പി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു