അപകട കാരണം ബസിന്റെ അമിത വേഗതയേന്ന് ദൃക്‌സാക്ഷി…ബസ് പ്രമുഖ രാഷ്ട്രീയ കക്ഷി നേതാവ് ഇടപെട്ട് മിനിറ്റുകള്‍ക്കകം മാറ്റിയെന്നും ആക്ഷേപം…

പൊന്‍കുന്നത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു കാറില്‍ സഞ്ചരിച്ചിരുന്ന മൂന്നു പേര്‍ മരിച്ചു.ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.മണര്‍കാട് കിഴക്കേപറമ്പില്‍ സുകുമാരന്‍ (മോനായി- 46), പാല ക്കാട് ഏലവന്നം പുറഞ്ഞാട്ടിക്കാലായില്‍ സോമനാഥന്റെ മകന്‍ കണ്ണദാസന്‍ (36), കോട്ട യം കളത്തിപ്പടി സ്വദേശി കാര്‍ത്തികപ്പള്ളിയില്‍ ഉല്ലാസ് (48) എന്നിവരാണ് മരിച്ചത്. ഗു രുതരമായി പരിക്കേറ്റ ആനിക്കാട് കുന്നുംപുറത്ത് വിശ്വനാഥന്റെ മകന്‍ അജി (40) മെ ഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു അപകടം. പൊന്‍കുന്നം-പാലാ റോഡില്‍ ഇള ങ്ങുളം എസ്എന്‍ഡിപി ഗുരുമന്ദിരത്തിനു സമീപമാണു അപകടമുണ്ടായത്. പൊന്‍കുന്ന ത്തുനിന്നു പാലായ്ക്കു പോവുകയായിരുന്ന നിരപ്പേല്‍ എന്ന സ്വകാര്യ ബസും പൊന്‍കു ന്നം ഭാഗത്തേക്കു വരികയായിരുന്നു കാറും തമ്മിലാണു കൂട്ടിയിടിച്ചത്.പോലീസും നാട്ടു കാരും ചേര്‍ന്നാണു പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുകുമാരന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും കണ്ണദാസന്‍, ഉല്ലാസ് എന്നിവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ വഴി ഇരു വാഹനങ്ങളും കടന്നു പോകാന്‍ ശ്രമി ക്കുമ്പോഴായിരുന്നു അപകടം.കുടുങ്ങിക്കിടന്ന യാത്രക്കാരെ കാര്‍ വെട്ടി പൊളിച്ചാണ് പു റത്തെടുത്തത്. ബസുകാരുടെ അമിത വേഗമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍. കണ്ണനേയും അജിയേയും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴി മരണം സം ഭവിക്കുകയായിരുന്നു.ഇവര്‍ പള്ളിക്കത്തോട്ടില്‍ നിന്നും പീരുമേട്ടിലേക്ക് പോവുകയാ യിരുന്നു. പൊന്‍കുന്നത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. ബസ് പ്രമുഖ രാഷ്ട്രീയ കക്ഷി നേതാവ് ഇടപെട്ട് മിനിറ്റുകള്‍ക്കകം മാറ്റിയെന്നും ആക്ഷേ പം.