മഴയെത്തും മുൻപ് മണിമലയാറിന്റെ തീരത്തെ മണൽ കൂനകൾ മാറ്റണമെന്ന് ആവശ്യം

മുണ്ടക്കയം : മുണ്ടക്കയം പ്രദേശത്തുകൂടി ഒഴുകുന്ന പ്രധാന നദിയായ മണിമലന്റെ ഓരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നദിയിലെ മണൽ കോരി തീരത്തു തന്നെ ‘അധികാരികളുടെ നിർദ്ദേശപ്രകാരം നിഷേപിക്കുന്നത് അശാസ്ത്രീയമായ രീതിയാണ് ലെൻസ് ഫെസ് ഏരിയാ കമ്മറ്റി അറിയിച്ചു .

വളരെയധികം നീളത്തിൽ ഇത്തരത്തിൽ ശേഖരിക്കുന്ന മണൽ അടുത്ത മഴയോടുകൂടി ത ന്നെ നദിയിൽ തന്നെ വന്നു ചേരും.ഈ മണൽ അകലത്തായി ശേഖരിച്ചു കൊണ്ട് അധിക ാരികൾ നിശ്ചയിക്കുന്ന മാനദണ്ഡപ്രകാരം പൊതുജനങ്ങൾക്ക് നിർമാണപ്രവർത്തിക്ക് പ്രയോജനം കിട്ടത്തക്കവിധം കൊടുക്കാൻ ശ്രദ്ധിക്കവേണമെന്നും, കഴിഞ്ഞ പ്രളയകാല ത്ത് ഒഴുകിയെത്തിയ വളരെയധികം മണൽ ശേഖരവും ഈ നദിയുടെ ഇരുവശത്തായി കൂടികിടക്കുന്ന സാഹചര്യത്തിലും പല ചെക്കു ഡാമുകളിൽ വളരെയധികം മണൽ ശേ ഖരണവും ഉള്ളതിനാൽ ഇനി വരുന്ന മഴക്കാലത്ത് നദികളിലെ സംഭരണ ശേഷി വർദ്ധി പ്പിച്ചില്ലായെങ്കിൽ നദി കരയെ കൈയടക്കി ജനജീവിത ത്തിന് ഭീഷണിയാകും എന്നതി നാ ൽ അടിയന്തിര ഇടപെടീൽ ഉണ്ടാവണ ലെൻസ് ഫെസ് ഏരിയാ കമ്മറ്റി ആവശ്യമുന്ന യിച്ചു.

അടിയന്തിര വീഡിയോ കോൺഫറൻസിൽ ജയേഷ്കുമാർ, ജിനവ്.പി.ജി, സുരേഷ്. എം.എൻ, ആർ.എസ്സ്.അനിൽകുമാർ, കിരൺ ,ബിനു തുടങ്ങിയവർ പങ്കെടുത്തു