കാഞ്ഞിരപ്പള്ളി: പോലീസ് കര്‍ശന നടപടികളെടുത്തതോടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങ ളുടെ ഭാഗമായി പട്ടണത്തിലിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസത്തേക്കാള്‍ വാഹനങ്ങള്‍ വ്യാഴാഴ്ച നിര ത്തിലിറങ്ങി. പേട്ടക്കവലയില്‍ ദേശിയപാതയിലും ഈരാറ്റുപേട്ട റോഡിലും പോലീസ് വാഹനങ്ങള്‍ തടഞ്ഞ് കാര്യങ്ങള്‍ തിരക്കിയ ശേഷമാണ് വാഹനങ്ങള്‍ കടത്തി വിട്ടത്.

മതിയ കാരണങ്ങളില്ലാതെ പുറത്ത് ഇറങ്ങിയവരെ പോലീസ് താക്കീത് നല്‍കി തിരിച്ചയ ച്ചു. ലോക് ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം ഇത് വരെ പോലീസ് സ്‌റ്റേഷന്‍ പരിതിയില്‍ 75 ഓളം കോസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കോവിഡ് 19 സമൂഹ വ്യാപനത്തിന് സാധ്യതയുള്ള സമയമായതിനാല്‍ ആളുകള്‍ വിടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് പോ ലീസ് അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ ഇത് കൂട്ടാക്കാതെ പലരും വാഹനങ്ങളിലിറങ്ങുന്ന കാഴ്ചയാണ് പട്ടണത്തിലുള്ളത്. വിലക്ക് ലംഘിച്ച് അനാവിശ്യമായി പുറത്തിറങ്ങുന്നവ ര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ സോള്‍ജിമോന്‍ പറഞ്ഞു.