മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് ഓഫിസ് പരിധിയിൽ പശ്ചിമ ഭാഗത്ത് നിന്ന് വാറ്റ് ചാരായം നിർമാക്കാൻ സൂക്ഷിച്ചിരുന്ന  60 ലിറ്റർകോട വനപാലകർ കണ്ടെടുത്തു. വന ത്തിൽ കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതികളെ കണ്ടെത്താനായില്ല ഡപ്യൂ ട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്.ബിജുവിന്റെ നേതൃത്വത്തിൽ വി.  അനിൽ കുമാർ, അനസ് അബ്ദുല്ല, അക്ഷിത റാണി മാത്യു, റേബ സൂസൻ ജേക്കബ്, പി.സി ലേഖ, കെ.ബി ഇന്ദിര, വി.ബി സുരേഷ് ബാബു, ശശി കുമാർ, പി.കെ സുരേഷ് എന്നിവർ നേതൃത്വം നൽകി.