കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍, സ മൂഹ വ്യാപനം ഉള്‍പ്പെടെ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങ ള്‍ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി പ്രദേശത്തു കൂടുതല്‍ സൗകര്യങ്ങള്‍ ഒരു ക്കുന്നതിന്റെ ഭാഗമായി, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം സു ഖോദയ ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ച ബില്‍ഡിംഗാണ് ശുചി യാക്കി ഐസൊലേഷന്‍ വാര്‍ഡിനായി സജ്ജമാക്കിയത്. കാല പഴക്കത്താ ല്‍ ഉപയോഗ ശൂന്യമായിരുന്ന കട്ടിലുകളും ഉപകരണങ്ങളും കഴുകി വൃ ത്തിയാക്കുകയും, കാടുകേറി കടന്ന പരിസരം വൃത്തിയാക്കുകയും കെട്ടിട മാകെ കഴുകി അണു വിമുക്തമാക്കുകയും ചെയ്തു.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സന്നദ്ധ വോളണ്ടിയര്‍മാരുടെ യും പഞ്ചായത്തിലെ സന്നദ്ധ സേനാംഗങ്ങളുടെയും സഹകരണത്തോടെ യാണ് ആശുപത്രിയിലെ 8 മുറികള്‍ പ്രവര്‍ത്തന സജ്ജമാക്കിയത്.

തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സിന്റ നേതൃത്വത്തില്‍ ഡെറ്റോള്‍ ഉപ യോഗിച്ച് മുറികള്‍ അണുവിമുക്തമാക്കി. കോവിഡ് 19 ന്റ ആരംഭം മുതല്‍ രാപകല്‍ വിത്യാസമില്ലാതെ ദിനംപ്രതി അക്ഷീണ പ്രവര്‍ത്തനമാണ് ആരോ ഗ്യ പ്രവര്‍ത്തകര്‍ മേഖലയില്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മുന്‍ ക രുതല്‍ എന്ന നിലയില്‍ ഐസലേഷന്‍ വാര്‍ഡ് സജ്ജമാക്കിയതെന്ന് ആരോ ഗ്യ വകുപ്പ് ഉദ്യേഗസ്ഥനായ ആര്‍.രാജേഷ് പറഞ്ഞു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലു ദിവസമായി ഫയര്‍ ഫോഴ്സിന്റെ നേതൃത്യത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പ്രദേ ശങ്ങള്‍ കേന്ദ്രീകരിച്ച് അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാ ണന്നും വരും ദിവസങ്ങളിലും പ്രവര്‍ത്തനം തുടരുമെന്നും സ്റ്റേഷന്‍ ഓഫീസ റായ ജോസഫ് ജോസഫ് പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തി ന്റെയും നിയന്ത്രണത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.ആരോ ഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ആര്‍.രാജേഷ്, സന്തോഷ്‌കുമാര്‍, കെ.ബിജു, സ ന്നദ്ധ സേന പ്രവര്‍ത്തകരായ എം.കെ ഷമീര്‍, അയ്യൂബ് ഖാന്‍ കെ.എസ്, ഫ യര്‍ഫോഴ്‌സ് ഉദ്യേഗസ്ഥര്‍ എന്നിവര്‍ കാഞ്ഞിരപ്പള്ളിയിലെ ശുചീകരണ പ്ര വര്‍ത്തനങ്ങള്‍ക്ക് നേതൃത്യം വഹിച്ചു.