കൂട്ടിക്കൽ, മുണ്ടക്കയം മേഖലകളിൽ ഉണ്ടായ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ നിർമിച്ചു നൽകുന്ന ദക്ഷിണ ഭവൻ പത്തു വീടു കളിൽ  ഒരു വീട് പൂർത്തീകരിച്ചു. രണ്ടാം ഘട്ടമായ അഞ്ചു വീടുകൾക്കാണ് നിർമ്മി ച്ചു നൽകുന്നത്.
ദക്ഷിണ കേരളാ ജം ഇയ്യത്തുൽ ഉലമാ സംസ്ഥാന പ്രസിഡന്റ് ശൈഖുനാ ചേലക്കുളം അബുൽ ബുഷ്‌റ ഉസ്താദ് പുതിയതായി നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.  വരിക്കാനിയിലും, പുത്തൻചന്ത യിലും ഓരോന്നു വീതവും,  കൂട്ടിക്കൽ പാലക്കുന്നേൽ അനസ്,  പുതുപ്പറമ്പിൽ ശിഹാസ്, ഇളംകാട് കാരക്കാട്ടിൽ അഷറഫ് എന്നിവർക്കാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.
തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ബാവാ മൗലവി അങ്കമാലി, മുത്തുക്കോയ തങ്ങൾ, പാങ്ങോട് കമറുദ്ദീൻ മൗലവി, C. A മൂസാ മൗലവി, ഈ എ അബ്ദുൽ നാസിർ മൗലവി, ഹസൻ ബസരി മൗലവി, പത്തനാപുരം അബ്ദുൽ റഹ്മാൻ മൗലവി, ഇലവുപാലം ഷംസുദ്ദീൻ മൗലവി, പാറത്തോട് നാസിർ മൗലവി, കെ.എച്ച് മുഹമ്മദ് മൗലവി, മുഹിയിദ്ദീൻ മൗലവി, കൂട്ടിക്കൽ ജമാഅത്ത് പ്രസിഡണ്ട് അയ്യൂബ് ഖാൻ, ഹബീബ് മുഹമ്മദ് മൗലവി, സുബൈർ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി