കോവിസ് 19ൽ ജനജീവിതം വീർപ്പുമുട്ടി നിൽക്കേ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലേ 14 വാർഡിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. വേനൽമഴ പെയ്തതോടെ കാഞ്ഞിരപ്പള്ളി മേഖലയിൽ ഡെങ്കിപനി പടരുവാൻ സാധ്യത ഉണ്ടന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് ഡെങ്കിപനി ഒരാളിൽ സ്ഥീകരിച്ചത്.തുടർന്ന് ആരോഗ്യ വകുപ്പ് പ്രവർ ത്തകർ സ്ഥലത്തെത്തി ഇവിടെ ഉറവിട നശീകരണവും ഫോഗിങ്ങും നടത്തി. കിഴക്കൻ മലയോര മേഖലയിൽ പലയിടത്തും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതായാണ് വിവരം.

വേനൽ മഴ ആരംഭിച്ചതോടെ കിഴക്കൻ മേഖലയിലെ പലയിടങ്ങളിലും ചിക്കൻഗുനിയ യും പലതരം പനികളും പടരുന്ന സ്ഥിതിയാണ്.മഴക്കാലപൂർവ്വ രോഗങ്ങക്കായുള്ള ത യാറെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൂവപ്പള്ളിയിൽ ആരോഗ്യവകുപ്പ് ബോധ വത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.

ഇതിൻ്റെ ഭാഗമായി ബോധവൽക്കരണ തുടക്കo കൂവപ്പള്ളി ലക്ഷം വീടു കോളനിയിൽ പഞ്ചായത്ത് മെംബർ കെ ആർ തങ്കപ്പൻ ഉൽഘാടനം ചെയ്തു.വിഴിക്കിത്തോട് പി എച്ച്സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം ഷാനലാൽ ക്ലാസെടുത്തു. ഇതര വാർഡുകളിലും അടുത്ത ദിവസം ക്ലാസ് തുടരും.