കാഞ്ഞിരപ്പള്ളി: സെപ്റ്റംബർ 26 ന് ഉച്ചകഴിഞ്ഞ് 2 ന് പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് വ്യവസായവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വായ്പാമേള നടക്കും.. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഒരുലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ക്യാമ്പ യിന്‍റെ ഭാഗമായിട്ടാണ് ഗ്രാമപഞ്ചായത്തില്‍ ഇതിന് തുടക്കം കുറിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് മാത്യു കോക്കാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍  അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎ യോഗം ഉദ്ഘാടനം ചെ യ്യും. മേളയില്‍ വ്യവസായവകുപ്പ് , ബാങ്ക് ഉദ്യോഗസ്ഥരുമായി സംവദിക്കുവാൻ അവ സരമുണ്ട്.  വിവിധ സർക്കാർ സബ്‌സിഡി പദ്ധതികൾക്കായി അപേക്ഷ സമർപ്പിക്കു വാനും, പുതിയ സംരംഭങ്ങൾക്കുള്ള രജിസ്ട്രേഷന്‍ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാ ക്കുവാനും ലോണ്‍ അപേക്ഷകള്‍ സമര്‍പ്പിക്കുവാനും അവസരമുണ്ടാകും.