കാഞ്ഞിരപ്പള്ളി താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി തിര ഞ്ഞെടുപ്പ്:സഹകരണ സംരക്ഷണ മുന്നണിക്ക് അട്ടിമറി വിജയം…
കാഞ്ഞിരപ്പള്ളി താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊ സൈറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ അനുകൂല സംഘടനകൾ നേതൃ ത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിക്ക് അട്ടിമറി വിജയം. കഴിഞ്ഞ 40 വർ ഷമായി യുഡിഎഫ് അനുകൂല സംഘടനയായ എംപ്ലോയീസ് ഫ്രണ്ട് ഭരിച്ചിരുന്ന സൊ സൈറ്റിയിലേക്ക് വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോ യീസ് യൂണിയന്റെയും, എംപ്ലോയിസ് കൗൺസിലിലെയും, കേരള കോൺഗ്രസ് (എം) നേതൃത്വം നൽകുന്ന സഹകരണ ഫോറത്തിന്റെയും നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി 11ൽ 11 സീറ്റും നേടി ഭരണം പിടിച്ചെടുത്തു.
കഴിഞ്ഞകാലങ്ങളിൽ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ ഭാഗമായിരുന്ന കേ രള കോൺഗ്രസ് (എം) അനുകൂല ജീവനക്കാരുടെ നേതൃത്വത്തിൽ സഹകരണ ഫോ റം രൂപീകരിച്ച് ഇടത് സംഘടനകളുമായി ചേർന്ന് സഹകരണ സംരക്ഷണ മുന്നണി ആയിട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.സിപിഎം അനുകൂല സംഘടന യായ കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതൃത്വം നൽകിയ പാനലി ൽ മത്സരിച്ച എബി ജേക്കബ്, എ.ജെ. ഗിരീഷ്‌കുമാർ, ഗിരീഷ്‌കുമാർ റ്റി. എൻ, ഫിനോ ജേക്കബ്, ബാബു മാത്യു, റ്റി. ആർ. രവിചന്ദ്രൻ  എന്നിവർ ജനറൽ മണ്ഡലത്തിലും, വ നിതാ സംവരണ മണ്ഡലത്തിൽ ജയമോൾ പി. ജി, സജിത പി. എ, റിനോ. കെ. പുരുഷ് എന്നിവരും സംവരണ മണ്ഡലത്തിൽ ഹരികുമാർ പിപിയും, നിക്ഷേപക മണ്ഡല ത്തി ൽ അരുൺ ജോസഫുമാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം എൽ.ഡി.എഫ് ന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പ ള്ളി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് കുരിശുങ്കൽ  കവലയിൽ കൺ വീനർ അരുൺ.എസ്.നായരുടെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.എൽഡിഎഫ് നേതാക്കളായ അഡ്വ. ഗി രീഷ് എസ് നായർ, അഡ്വ.സാജൻ കുന്നത്ത്, ഷാജി പാമ്പൂരി, ജോളി മടുക്കക്കുഴി, സം ഘടനാ നേതാക്കളായ റ്റി.സി വിനോദ്, കെ പ്രശാന്ത്, രേഖ.എസ്.നായർ, അബ്ദുൽ ഹാ രിസ്, രാഹുൽ.ബി പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.