ലെന്‍സ്ഫെഡ് പൊന്‍കുന്നം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.വി.എസ്.എല്‍.പിസ്‌കൂളില്‍ വച്ച് കുട്ടികളുടെ പ്രവേശനോത്സവം, പഠനോപകരണ വിതരണം, പരിസ്ഥിതി ദിനാചരണം എന്നിവ നടത്തി. വാര്‍ഡ് മെമ്പര്‍ ജോസ് M K പ്രോഗ്രാം ഉല്‍ഘാടനം ചെയ്തു. ഹെഡ്മിസ്ട്ര സ്സ് MK ശശികല അധ്യക്ഷ ആയിരുന്നു.

ജില്ല കമ്മിറ്റി അംഗം സുരേഷ് M N പരിസ്ഥിതി ബോധവത്കരണത്തെ കുറിച്ച് ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് ലെന്‍സ്ഫെഡ് അംഗങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി R S അനില്‍കുമാര്‍, ഏരിയ പ്രസിഡന്റ് അനില്‍ കെ മാത്യു ഏരിയ സെക്രട്ടറി ശ്രീകാന്ത് എസ് ബാബു, ജയേഷ് കുമാര്‍, നന്ദകുമാര്‍ എസ്, മുഹമ്മദ് ഹനീഫ, മുഹമ്മദ് അഫ്‌സല്‍, ബിനു വര്ഗീസ് എന്നിവര്‍ സംസാരിച്ചു.