പൊൻകുന്നം ചിറക്കടവിൽ വീണ്ടും രാഷ്ട്രീയ സംഘർഷം.ആർ എസ് എസ് പ്രവർത്ത കന് മർദ്ദനമേറ്റതിന്റെ പിന്നാലെ സി പി എം ഏരിയ കമ്മറ്റിയംഗത്തിന്റെ കാർ അടി ച്ചു തകർത്തു. ഒരിടവേളയ്ക്ക് ശേഷം ചിറക്കടവിൽ വീണ്ടും രാഷ്ട്രിയ സംഘർഷം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ്.പ്രവര്‍ത്തകര്‍ക്കു നേരെ ബുധ നാഴ്ച രാത്രിയാണ് ആദ്യ അക്രമണമുണ്ടായത്. തെക്കേത്തുകവല-കൈലാത്തുകവല റോഡില്‍ ചിറയ്ക്കല്‍ വളവില്‍ വെച്ചായിരുന്നു ആക്രമണം വാഹനങ്ങളിലെത്തിയ സംഘം ആർ എസ് എസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.ചെറുവള്ളി തോട്ടത്തില്‍ സൂരജ് എസ്.നായര്‍ക്കാണ് പരുക്കേറ്റത് .സൂരജിന്റെ മുട്ടിനു താഴെ കമ്പിവടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മരുതോ ലില്‍ അര്‍ജുന്‍ ഓടി മാറിയതിനാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. സൂരജിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ.പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമിച്ചതെന്ന് ബി.ജെ.പി., ആര്‍.എസ്.എസ്.നേതാക്കള്‍ ആരോപിച്ചു. ആർ എസ് എസ് പ്രവർത്തകന് മർദ്ദനമേറ്റതിന്റെ തുടർച്ചെയെന്നോണംവ്യാഴാഴ്ച പുലർച്ചെയാ ണ് സി പി എം ഏരിയ കമ്മറ്റിയംഗത്തിന്റെ വാഹനംബൈക്കിലെത്തിയ ഒരു സംഘമാളുകൾ അടിച്ച് തകർത്തത്.പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. സി പി എംചിറക്കടവ് ഏരിയ കമ്മറ്റി യംഗം എൻ കെ സുധാകരന്റെ കാറാണ് അടിച്ചു തകർത്തത്.വീടിന് തൊട്ടു താഴെയാ യാണ് കാർ പാർക്ക് ചെയ്തിരുന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേയ്ക്കും അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണന്ന് സി പി എം ആരോപിച്ചു. കഴിഞ്ഞ മാസവും മേഖലയില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷമു ണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കളക്ടറുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചയും നടന്നതാണ്. ഇതിന് ശേഷം വീണ്ടുമുണ്ടായ സംഘർഷങ്ങൾ സമാധന നീക്കങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.