കാഞ്ഞിരപ്പള്ളി : കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും അഖിലേ ന്ത്യാ എം ബി ബി എസ് പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള ഒന്നാം റാങ്ക് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി ജെസ് മരിയക്ക്.

പന്ത്രണ്ടര ലക്ഷത്തിനു മേല്‍ വിദ്യാര്‍ഥികള്‍ എഴുതിയ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് (നീറ്റ് ) പരീക്ഷയില്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനി ജെസ് മരിയ ബെന്നി കേരളത്തിലെ ഒന്നാം റാങ്കു നേടി ചരിത്രം ആവര്‍ത്തിച്ചു.

കഴിഞ്ഞവര്‍ഷവും നീറ്റ് പരീക്ഷയില്‍ കേരളത്തിലെ ഒന്നാം റാങ്ക് സെന്റ് ആന്റണീസിനായിരുന്നു. ഡെറിക് ജോസഫ് ആയിരുന്നു കഴിഞ്ഞ
വര്‍ഷത്തെ താരം.