കൂട്ടിക്കൽ കൊടുങ്ങ പാറമടയ്ക്കു സമീപം അൽപ്പം മുമ്പാണ് ഉരുൾ പൊട്ടൽ ഉണ്ടാ യത് .നാശങ്ങൾ ഒന്നുമില്ലന്നാണ് പ്രാഥമിക വിവരം. മുണ്ടക്കയം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ചെറിയ ഉരുൾ മാത്രമാണന്നും ഭീതി വേണ്ടന്നും കൂട്ടിക്കൽ ഗ്രാമ പ ഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് സജിമോൻ അറിയിച്ചു.

കൂട്ടിക്കൽ കൊടുങ്ങയിൽ ഉരുൾപൊട്ടൽ, പ്രവർത്തനം നിലച്ച ക്രഷർ യൂണിറ്റിന് സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കൂടുതൽ നാശനഷ്ടങ്ങൾ ഇല്ല. മുൻകരുതൽ നടപടികളുടെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.