കാഞ്ഞിരപ്പള്ളി: ടൗണില്‍ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച ബസ് സ്റ്റോപ്പ് പഴയ സ്ഥലത്ത് തന്നെ സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ പരാതി. മുണ്ടക്കയം, എരുമേലി എന്നീ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് നൈനാര്‍ പള്ളിക്ക് മുന്‍പിലായാണ് സ്ഥാപിച്ചരിക്കുന്നത്്. പട്ടണത്തിലെ ഗതാഗതപരിഷകരണത്തിന്റെ ഭാഗമായിട്ടാണ് പേട്ടക്കവലയില്‍ നിന്ന് ബസ് സ്റ്റോപ്പ് മുന്‍പോട്ട് നീക്കിയത്. ഗതാഗത കുരിക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തടോയാണ് ബസ സ്റ്റോപ്പ് മാറ്റിയത്.

ബസുകള്‍ ഒരുമിച്ച് വരുന്ന സമയത്ത് ഇവിടെ ആവശ്യത്തിന് സൗകര്യങ്ങളിലില്ലെന്ന് പരാതിക്കാര്‍ പറയുന്നു. നിലവില്‍ നിര്‍മാണം നടന്ന് വരുന്ന കാഞ്ഞിരപ്പള്ളി- കാഞ്ഞി രംകവല റോഡില്‍ ആനക്കല്ല് ടൗണില്‍ സ്‌കൂളിന് മുന്‍പില്‍ വേഗത നിയന്ത്രണ സംവീധാ നം ഒരുക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതിന് പരിഹാരം കാണുന്നതിന് പി.ഡബ്ല്യു.ഡി അധികൃതര്‍ക്കും ജോയിന്റ് ആര്‍.ടി.ഒ യ്ക്കും നിര്‍ദേശം നല്‍കി. താലൂക്ക് വികസന സമിതി യോഗത്തില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, തഹസില്‍ദാര്‍ ജോസ് ജോര്‍ജ്, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിനായി 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തില്‍ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.

പഴയ ബസ് സ്റ്റോപ്പ് ഇരുന്ന സ്ഥലത്താകും കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുക. നിര്‍മാണ ത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ നടന്ന് വരികയാണ്. ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.