സി.പി.ഐ യെ യു.ഡി.ഏഫിലേക്ക് സ്വാഗതം ചെയ്ത് തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍. ഇന്നല്ലെങ്കില്‍ നാളെ സി.പി.ഐയുമായി ചേര്‍ന്ന് പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തി ക്കാന്‍ കഴിയട്ടെ ഏന്നാണ് തന്റെ ആഗ്രഹമെന്ന് തിരുവഞ്ചൂര്‍.കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി അച്യുതമോനോന്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച കള്‍ സി.പി.ഐ യില്‍ സജീവമാകുമ്പോഴാണ് കേരളത്തില്‍ സി.പി.എൈ യു.ഡി.ഏഫി ലേക്ക് സ്വാഗതം ചെയ്യ്ത് തിരുവഞ്ചൂര്‍ രംഗത്ത് വന്നത്.

സി.പി.ഐ സര്‍വ്വീസ് സംഘടനയുടെ കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന്റെ സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ പ്രതീകരണം. പ്രസംഗ ത്തില്‍ ഉടനീളം അച്യുതമോനോനെ പുകഴ്ത്തുവാനു തീരുവഞ്ചൂര്‍ മറന്നില്ല.റവന്യൂ വകുപ്പിന്റെ തീരുമാനങ്ങളോട് പൂര്‍ണയോജിപ്പ് പ്രകടിപ്പിച്ച തിരുവഞ്ചൂര്‍.മന്ത്രിക്ക് ഏല്ലാ വിധ പിന്തുണയും വാഗ്ദ്വാനം ചെയ്യാന്‍ മറന്നില്ല

തിരൂവഞ്ചൂരിന്റെ പ്രസംഗത്തിന് സദസ്സില്‍ നിന്നും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. പ്രസംഗം കേട്ട് വേദിയിലിരുന്ന് സി.പി.ഐഅസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പൊട്ടിച്ചിരിച്ചു.