എലിക്കുളം:എലിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കുറ്റിക്കുരുമുളക് തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാ ദേവി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം ബിന്ദു പൂവേലില്‍ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ ടോമി കപ്പലുമാക്കല്‍,ലില്ലിക്കുട്ടി ജോണി,കൃഷി ആഫീസര്‍ നിസ ലത്തീഫ്,അസിസ്റ്റന്റ് കൃഷി ആഫീസര്‍മാരായ എം.റെജിമോന്‍,എ.ജെ. അലക്‌സ്‌ റോയ് എന്നിവര്‍ സംസാരിച്ചു.ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭാ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യം നല്‍കുക. ഗുണഭോക്താക്കള്‍ അടിയന്തരമായി ആനുകൂ ല്യം കൈപ്പറ്റണമെന്ന് കൃഷിഭവന്‍ അധികൃതര്‍ അറിയിച്ചു.