എരുമേലി പഞ്ചായത്തിലെ സർക്കാർ ജീവനക്കാരിയുടെ ഔദ്യോഗിക കൃത്യനിർവഹ ണം തടസ്സപ്പെടുത്തിയ കേസിൽ പഞ്ചായത്ത് അംഗവും കോൺഗ്രസ്സ് നേതാവുമായ നാസർ പനച്ചിക്ക് ഇടക്കാല ജാമ്യം. ഇതോടെ നാളെ നടക്കുന്ന അവിശ്വാസ ചർച്ചയിൽ നാസറിന് വോട്ട് ചെയ്യാനാകും.

കഴിഞ്ഞ ദിവസം പഞ്ചായത്തിൽ നാസർ പനച്ചിയും പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചി നീയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് നാസർ പനച്ചിയെ വെട്ടിലാക്കിയത്. ചരളയി ലെ കലിങ്കിന്റെ നിർമ്മാണം നടക്കാത്തതിൽ പ്രതിഷേധിച്ചെത്തിയ നാസർ പനച്ചി, എ ഇ നവമിയുമായി വാക്കേറ്റമുണ്ടാകുകയും ,എ ഇ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു . തുടർന്ന് നവമി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു . 28 ന് എൽ ഡി എഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ അവിശ്വാസം ചർച്ച ചെയ്യാ നിരിക്കെ കോൺഗ്രസ്സ് അംഗം നാസർ പനച്ചിക്കെതിരെ ഇതിൽ ജാമ്യമില്ലാ കുറ്റം ചുമ ത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തത് .

ഫലത്തിൽ നാസറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ നാളെ നടക്കുന്ന അവിശ്വാസ വോട്ടെടുപ്പിൽ നാസറിന് വോട്ട് ചെയ്യാനാകും .ഇനി സ്വതന്ത്രന്റെ പിന്തു ണ ഉറപ്പാക്കിയാൽ കോൺഗ്രസ്സ് ഭരണം ഉറപ്പാക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി .