കോ​​ട്ട​​യം:ക​​ണ്ട​​ക്‌​ട​​ർ​​മാ​​രു​​ടെ കു​​റ​​വി​​നെ​​ത്തു​​ട​​ർ​​ന്ന് ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ​​യും നി​​ര​​വ​​ധി കെ​എ​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ മു​​ട​​ങ്ങി.പി​​എ​​സ്‌​സി നി​​യ​​മ​​നം ല​​ഭി​​ച്ച പു​​തി​​യ ക​​ണ്ട​​ക‌്ട​​ർ​​മാ​​ർ ഇ​​ന്നു മു​​ത​​ൽ എ​​ത്തി​​ത്തു​​ട​​ങ്ങി​​യാ​​ലും സ​​ർ​​വീ​​സു​​ക​​ൾ പ​​ഴ​​യ സ്ഥി​​തി​​യി​​ലാ​​ക്കാ​​ൻ ഒ​​രാ​​ഴ്ച​​കൂ​​ടി വേ​​ണ്ടി​​വ​​രും.പു​​തി​​യ ക​​ണ്ട​​ക്‌ട​​ർ​​മാ​​ർ​​ക്ക് സ്ഥി​​ര​നി​​യ​​മ​​നം ത​​ൽ​​ക്കാ​​ലം ന​​ൽ​​കി​​ല്ലെ​​ന്ന സൂ​​ച​​ന​​യു​​ണ്ടാ​​യ​​തി​​നാ​​ൽ പി​​എ​​സ്‌​സി മെ​​മ്മോ ല​​ഭി​​ച്ച ചി​​ല​​ർ ജോ​​ലി​​ക്കെ​​ത്തു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യു​​ണ്ട്. കു​​റ​​ഞ്ഞ​​ത് മൂ​​ന്നു ദി​​വ​​സ​​ത്തെ പ​​രി​​ശീ​​ല​​ന​​ത്തി​​നു​ശേ​​ഷ​​മേ ഇ​​വ​​രെ ബ​​സു​​ക​​ളി​​ൽ നി​​യോ​​ഗി​​ക്കാ​​നാ​​കൂ.

ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് നാ​​ലുവ​​രെ വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ൽ മു​​ട​​ങ്ങി​​യ സ​​ർ​​വീ​​സു​​ക​​ളു​​ടെ എ​​ണ്ണം ചു​​വ​​ടെ. ബ്രാ​​ക്ക​​റ്റി​​ൽ നി​​ല​​വി​​ലു​​ള്ള ആ​​കെ ഷെ​​ഡ്യൂ​​ളു​​ക​​ൾ.കോ​​ട്ട​​യം- 15 (109), ച​​ങ്ങ​​നാ​​ശേ​​രി- 12 (62), വൈ​​ക്കം- എ​​ട്ട് (45), പാ​​ലാ-12 (92), ഈ​​രാ​​റ്റു​​പേ​​ട്ട-12 (70), പൊ​​ൻ​​കു​​ന്നം – 15 (53), എ​​രു​​മേ​​ലി- 10 (35).ഗ്രാ​​മീ​​ണ​​മേ​​ഖ​​ല​​യി​​ലേ​​ക്കു​​ള്ള ഓ​​ർ​​ഡി​​ന​​റി സ​​ർ​​വീ​​സു​​ക​​ളാ​​ണു മു​​ട​​ങ്ങി​​യ​​തേ​​റെ​​യും.സ്ഥി​​രം ക​​ണ്ട​​ക്‌​ട​​ർ​​മാ​​ർ​​ക്ക് ഓ​​വ​​ർ ടൈം ​​ഡ്യൂ​​ട്ടി ന​​ൽ​​കി​​യാ​​ണു പ​​ര​​മാ​​വ​​ധി സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി​​വ​​രു​​ന്ന​​ത്.ക​​ള​​ക്‌​ഷ​​നി​​ൽ കാ​​ര്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യി​​ട്ടി​​ല്ല. പ​​ന്പ സ​​ർ​​വീ​​സു​​ക​​ൾ മൂ​​ന്നെ​​ണ്ണം മാ​​ത്ര​​മെ മു​​ട​​ങ്ങി​​യു​​ള്ളു.