ര​ണ്ടു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തോ​ടെ കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ അ​ക്കഡേ​മി​ക് ബ്ലോ​ക്കി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. നേ​ര​ത്തെ എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ​യ്ക്ക് ഒ​ന്നാം ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.
ഏ​ഴാ​യി​രം ച​തുരശ്ര അ​ടി​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ സ്‌​ട്രക്ച​ര്‍ വ​ര്‍​ക്കു​ക​ളും ക്ലാ​സ് മു​റി​ക​ള്‍ തി​രി​ച്ചു​ള്ള ജോ​ലി​ക​ളുമാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. കെ​ട്ടി​ട​ത്തി​ല്‍ എ​ട്ട് ക്ലാ​സ് മു​റി​ക​ളാ​ണു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ഴു​വ​ന്‍ പ​ണി​ക​ളും 2020 ഓ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മൂന്ന് നി​ല​ക​ളി​ലാ​യി​ട്ടാ​ണ് അ​ക്കഡേ​മി​ക് ബ്ലോ​ക്ക് നി​ര്‍​മി​ക്കു​ന്ന​ത്. നി​ല​വി​ലെ ഹൈ​സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​നു​ള്ള ക്ലാ​സ് മു​റി​ക​ളു​ടെ നി​ര്‍​മാ​ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​നും മ​റ്റു​മാ​യി ബാ​ക്കി​യു​ള്ള നി​ല​ക​ള്‍ പി​ന്നീ​ട് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് പൂ​ര്‍​ത്തി​യാ​ക്കാ​ണ് പ​ദ്ധ​തി. അ​ഞ്ചു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​യി 14 ക്ലാ​സ് മു​റി​ക​ള്‍, ഓ​ഫീ​സ്, സ്റ്റാ​ഫ് മു​റി​ക​ള്‍, ലാ​ബു​ക​ള്‍, മ​ള്‍​ട്ടി​മീ​ഡി​യ റൂം, ​ലൈ​ബ്ര​റി, റീ​ഡിം​ഗ് റൂം ​എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് അ​ക്കഡേ​മി​ക് ബ്ലോ​ക്ക്.
ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പ​ഴ​യ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും മാ​റു​ന്ന​തോ​ടെ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​വും ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഗ്രൗ​ണ്ടു​ക​ളും കോ​ര്‍​ട്ടു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നാ​യി നി​ല​വി​ല്‍ പ​ഴ​യ സ്‌​കൂ​ള്‍ കെ​ട്ടി​ടം ഇ​രി​ക്കു​ന്ന സ്ഥ​ലം കൂ​ടി ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ല്‍ പുതി​യ കെ​ട്ടി​ടം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​റ്റി​യാ​ല്‍ മാ​ത്ര​മേ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ന്‍റെ നി​ര്‍​മാ​ണ​വും ആ​രം​ഭി​ക്കാ​നാ​കൂ. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പേ പ്ര​ഖ്യാ​പി​ച്ച സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണെ​ങ്കി​ല്‍ മേ​ഖ​ല​യി​ല്‍ വ​ള​ര്‍​ന്നു​വ​രു​ന്ന നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ള്‍​ക്കും പ്ര​യോ​ജ​ന​കര​മാകും.