ബാലെപ്പോലുള്ള കലാരൂപങ്ങൾ നാട്ടിൽ നിന്നും അപ്രത്യക്ഷ്യമാകുമ്പോഴും കാഴ്ചക്കാർ ഇപ്പോഴും ബാലെ കൗതുകമാണ്. ദൈവീക കഥകളുടെ ആവിഷ്കരണമാണ് ബാലെ. നൃ ത്തത്തിൻ്റെയും, സംഗീതത്തിൻ്റെയും, അഭിനയത്തിൻ്റെയും അകമ്പടിയോടെ ബാലെ അവതരിപ്പിക്കപ്പെടുമ്പോൾ കാണികളിൽ പ്രത്യേകയാർന്ന ദൃശ്യ വിസ്മയമാണ് ഒരു ങ്ങുന്നത്. ദേവലോകവും, പുരാണകഥാപാത്രങ്ങളും എല്ലാo ബാലെകളിൽ ഇതിവൃത്ത മായി വരുമ്പോൾ ദൈവീകമായി അന്തരീക്ഷമാണ് ബാലെ വേദികൾ പങ്കിടുന്നത്.

കഴിഞ്ഞ ദിവസം ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രത്തിൽ ചിറക്കടവ് കുന്നും ഭാഗം പൂ ന്തോട്ടത്തിൽ എം.എസ് തങ്കപ്പൻ( സലിം) സ്പോൺസർ ചെയ്ത ചങ്ങനാശ്ശേരി ജയകേരള യുടെ ശിവകാമിനി എന്ന ബാലെയുടെ അവതരണം ഇതിനൊരു ഉദാഹരണമാണ്. നിറ ഞ്ഞ സദസ്സിന് മുൻപിലായിരുന്നു ബാലെ അവതരിപ്പിച്ചും. കൊച്ചു കുട്ടികൾ മുതൽ വൃ ദ്ധജനങ്ങൾ വരെയാണ് ഇവിടെ ബാലെ ആസ്വദിക്കാനായി എത്തിയിരുന്നത് പണ്ടത്തേതി ൽ നിന്നും ഏറെ വ്യത്യസ്തമായി ഡിജിറ്റൽ സംവിധാനങ്ങളോടെയാണ് ഇപ്പോൾ ബാലെ കൾ അവതരിപ്പിക്കുന്നത്. കാണികളുണ്ടെങ്കിലും ബാലെ അവതരിപ്പിക്കാൻ വേദികൾ കിട്ടാതെ വരുന്നതാണ് ഈ കലാരൂപത്തെ ജനങ്ങളിൽ നിന്നും അകറ്റാൻ കാരണമെന്നാണ് ബാലെ ട്രൂപ്പുകൾ അഭിപ്രായപ്പെടുന്നത്.