കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ടൗൺ മേഖല കുടുംബശ്രീ വാർഷിക ആഘോഷ വും ലഹരി വിരുദ്ധ സെമിനാറും ബാലസഭ കലാ-കായിക മത്സരവും പിച്ചകപ്പള്ളിമേ ട് അംഗൻവാടിയിൽ വെച്ച് നടന്നു. സമൂഹത്തെ കാർന്നു തിന്നുന്ന വിവിധങ്ങളായ ല ഹരിപദാർത്ഥങ്ങൾ സുലഭമായി ലഭ്യതമൂലം ഭാവിതലമുറയുടെ വളർച്ചയ്ക്ക്  അപക ടം വരുത്തുന്ന സാമൂഹ്യവിപത്തിനെതിരെ കുടുംബശ്രീ അംഗങ്ങൾ ഒറ്റക്കെട്ടായി ബോധവൽക്കരണത്തിൽ അണിനിരക്കണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു.
ഗ്രാമ പഞ്ചയാത്ത് അംഗം സുനിൽ തേനംമാക്കൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പ ള്ളി റേഞ്ച് വിമൻസ് സിവിൽ എക്സൈസ് ഓഫീസർ എസ് .സമീന്ദ്ര ബോധവൽക്ക രണ ക്ലാസിന് നേതൃത്വം നൽകി എഡിഎസ് അംഗം ഷിജഗോപിദാസ് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളന ഉദ്ഘാടനവും കലാകായിക മത്സരങ്ങളിലെ വിജയികൾ ക്ക് സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷക്കീല നസീർ നിർവഹിച്ചു.കുടും ബശ്രീ ചെയർപേഴ്സൺ ദീപ്തി ഷാജി, റ്റിജാസമദ്, സൈനബ താഹ, ഐഷ ബീവി, ഹാജ റാ ടീച്ചർ,റുക്സാന സുൽഫിക്കർ, മോളിബേബി,സൂര്യ തുടങ്ങിയവർ സംസാരിച്ചു.