കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നടത്തി. ലഹരിമുക്ത കേരളം എന്ന ലക്‌ഷ്യം സാഷാത്കരിക്കുന്നതിനും വിദ്യാർ ത്ഥി കൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിനുമായി നടത്തപ്പെടുന്ന ലഹരി വിരുദ്ധ പരിപരിപാടികളുടെ സ്കൂളിലെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം സ്കൂൾ പ്രിൻസിപ്പൽഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ നിർവഹി ച്ചു.

സ്കൂൾ പ്രിൻസിപ്പൽ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ അങ്കണത്തിൽ അണിനിരന്ന എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഏറ്റു ചൊല്ലി. എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ആന്റി നാർക്കോട്ടിക് ക്ലബ്, മറ്റു വിവിധ ക്ലബ്ബ്കൾ,രക്ഷകർ ത്താക്കൾ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള ഒരു പ്രവർത്തനമായിരിക്കും നടത്തുക എന്ന് പ്രിൻസിപ്പൽ പറഞ്ഞു. സ്കൂൾ എൻ.എസ്.എസ്. കോർഡിനേറ്റർ ഷാൻ ജോൺ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോർഡിനേറ്റർ ഫാ. വിൽസൺ പുതുശ്ശേരി എസ്.ജെ. എന്നി വർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.