സ്കൂളില്ല, ട്യുഷനില്ല, മ്യൂസിക് ക്ലാസില്ല, പക്ഷേ നാലാം ക്ലാസ് വിദ്യാര്‍ഥിനി നേഹ ഷൈ ജു തിരക്കിലാണ്. അപ്രതീക്ഷിതമായ അവധിക്കാലം പാഴാക്കാതെ പലവിധ ജോലികളി ലാണ് നേഹ. പ്ലാസ്റ്റിക് കവര്‍ നിരോധിച്ചതോടെ വീട്ടിലേക്കുള്ള സാധനങ്ങള്‍ അച്ഛന്‍ ‍പഴ യ പത്രകടലാസുകളില്‍ പൊതിഞ്ഞു കൊണ്ടു വരുന്നതു കണ്ടാണ് നേഹയ്ക്ക് ആശയം ഉ ദിച്ചത്. അതേ കടലാസു‍ കൊണ്ട് കവറുകള്‍ ഉണ്ടാക്കി തുടങ്ങി നേഹ. അങ്ങനെ വീട്ടിലേ ക്ക് നിത്യേന വാങ്ങുന്ന പാല്, തൈര് തുടങ്ങിയ സാധനങ്ങള്‍ ഇട്ടുകൊണ്ടുവരാന്‍ പറ്റുന്ന കൂടുകള്‍ കടലാസുകള്‍ കൊണ്ടു നിര്‍മിച്ചു. വീട്ടല്‍ കര്‍ട്ടന്‍ ഇട്ടതിന്റെ ബാക്കി വന്ന തു ണികളും നൂലുകളും ‍ വള്ളികളാക്കി കൂടുകള്‍ തൂക്കി പിടിക്കാനുള്ള പിടിയുമുണ്ടാക്കി.

സംഭവം തരക്കേടില്ലെന്ന് കണ്ടതോടെ നേഹ കൂടുകളില്‍ സ്വന്തമായി ചിത്രങ്ങളും വരച്ച തോടെ‍ കൂടുകള്‍ കൂടുതല്‍ ഭംഗിയായി. വീട്ടിലേക്ക് ആവശ്യത്തിനു കൂടുകള്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ പിന്നെ കടലാസും തുണികള്‍ ‍ കൊണ്ടും പൂക്കള്‍ നിര്‍മിക്കുന്ന ജോലികളാ ണ്. കടലാസുകള്‍ക്ക് നിറം കൊടുത്തു കമ്പുകളില്‍ ചേര്‍ത്തുവച്ച് പൂചെണ്ടുകളും നിര്‍മി ക്കും. സഹോദരി രണ്ടാം ക്ലാസുകാരി മന്നയും,എല്‍കെജി വിദ്യാര്‍ഥിനി മരിയയും നേഹ യ്ക്ക് സഹായത്തിനൊപ്പമുണ്ട്.