മിനി എംസിഎഫിനു സമീപം മാലിന്യങ്ങള്‍ നിക്ഷേപിച്ചവരെ കണ്ടെത്തി മാലിന്യങ്ങള്‍ തിരികെയെടുപ്പിച്ചൂ.പാറത്തോട് പഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ ചങ്ങലപ്പാലം പച്ച ത്തുരുത്തിന്‍റെ സമീപം ഹരിത കര്‍മ സേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ താല്‍ക്കാലികമായി ശേഖരിച്ചുവെക്കുവാനായി മഹാത്മ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച മിനി മെറ്റീരിയല്‍ കള ക്ഷന്‍ ഫെസിലിറ്റിയുടെ (MINI MCF) സമീപമാണ് സമീപ വാസികളും അടുത്ത പഞ്ചായ ത്ത് പരിധിയില്‍ താമസിക്കുന്നവരുമായ ആളുകള്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചത്.
പഞ്ചായത്ത് സെക്രട്ടറി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം ,പോലീസ് സ്ഥല ത്ത് എത്തുകയും വാര്‍ഡ് മെമ്പര്‍, തൊഴിലുറപ്പ് വിഭാഗം ഉദ്യോവസ്ഥർ, ഹരിത കേരളം മിഷന്‍ പ്രവര്‍ത്തകള്‍ , പ്രാദേശിക സംരക്ഷണസമിതിയംഗങ്ങള്‍ എന്നിവരുടെ പോലീസി ന്‍റെ സഹായത്തോടെ മാലിന്യ ചാക്കുകൾക്കിടയിൽ നടത്തിയ പരിശോധനയിൽ  നിന്നും നിക്ഷേപകരെപ്പറ്റി തെളിവുകൾ ലഭിക്കുകയും ഇതിൻ പ്രകാരം മാലിന്യ നിക്ഷേപകരാ യ ആളുകളെ വിളിച്ചു വരുത്തുകയും ഇനി ആവര്‍ത്തിച്ചാല്‍ കർശനമായ ശിക്ഷാ നടപ ടികളും, പിഴയും ഉണ്ടാകുമെന്ന താക്കീതു നല്‍കുകയും നിക്ഷേപിച്ച മാലിന്യങ്ങള്‍ അവ രെക്കൊണ്ട് തന്നെ  തിരിച്ചെടുപ്പിക്കുകയും ചെയ്തു.
ഇടക്കുന്നം റോഡിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനായാണ് ചങ്ങ ലപ്പാലം ഭാഗത്ത് പച്ചത്തുരുത്ത് എന്ന പേരില്‍ നാലുമണിക്കാറ്റ് മോഡല്‍ ഒരു വിശ്രമ കേ ന്ദ്രം ഹരിത കേരളം മിഷന്‍റെ ഭാഗമായി നിര്‍മ്മിച്ചു വരുന്നത്.