പെരുവന്താനം:പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ തമിഴ്നാട്ടിലെ മനാ മധുരയ്ക്ക് അടുത്തുള്ള പുളിയം കുടിയിൽ നിന്നം കച്ചവട ആവശ്യത്തിന് എത്തിചേർന്ന സെയ്യദ് ലബ്ബറാവുത്ത റുടെ പിൻതലമുറക്കാരായ നാരകത്തും കാട്ടിൽ, മൂത്തേടത്ത് കുടുബാങ്കങ്ങളുടെ സംഗ മം നടത്തി.

കുടുമ്പ സംഗമം എം.എസ് മുഹമ്മദ് ഇബ്രാഹീം ഉത്ഘാടനം ചെയ്തു പെരുവന്തനം  പ ഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം കേന്ദ്രവക്കഫ് ബോർഡ് മെമ്പർ അസ്വ: നൗഷാദ് വെൻ മണി ലോഗോ പ്രകാശനം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി കുടുബസങ്കമത്തിന്റെ പേരിൽ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് സ്വതന്ത്ര സമര സേനാനി അബ്ദുൽ റഹീം ഹാജി കല്ലാർ പ്രകാശനം ചെയ്തു.

സിജി സീനിയർ ട്രയ്നർ അൻഷാദ് അതിരമ്പുഴ ക്ലാസ് നയിച്ചു.അബദുൽ കലാം മുണ്ടക്കയം അദ്യക്ഷത വഹിച്ച സംഗമത്തിൽ ഫസൽ ഹക്ക് ‘എൻ.പി ഹനീഫ, എൻ കെ ഇബ്രാഹീം.എൻ എ ജെലീൽ’ എം റ്റി യൂസഫ് ‘ഹാഫീസ് മുഹമ്മദ് ‘പി.എസ് അബ്ദുൽ കാദർ’ എൻ എ ‘സുബൈർ എന്നിവർ പ്രസംഗിച്ചു.