കറുകച്ചാലിന് സമീപം കാഞ്ഞിരപ്പാറ ഗുരുദേവക്ഷേത്രത്തിനു സമീപം പാറക്കുളത്തില്‍ യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. ആലപ്പുഴ കൈനടി വട്ട യ്ക്കാട് മോഹനന്‍ അംബികാ ദമ്പതികളുടെ മകന്‍ മുകേഷിന്റെ (31) മൃതദേഹമാണ് ശ നിയാഴ്ച രാവിലെ കുളത്തില്‍ നിന്ന് കണ്ടെത്തിയത്.

ബൈക്കില്‍ കയറുകൊണ്ട് ബന്ധിച്ച നിലയായിരുന്നു മൃതദേഹം.ആലപ്പുഴ സ്വദേശിയായ മുകേഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞദിവസം കൈനടി പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു.ഇതിനിടെയാണ് മുകേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറമടയ്ക്ക് സമീപത്തുള്ള വീട് പണിയുടെ ആവശ്യത്തിന് വെള്ളം എടുക്കാന്‍ വന്ന തൊഴിലാളികകാണ് ആദ്യം കണ്ടത്.

വിവരമറിഞ്ഞെത്തിയ ചങ്ങനാശ്ശേരി ഉഥടജ ട സുരേഷ് കുമാര്‍, നേതൃത്വത്തില്‍ കറുകച്ചാല്‍ പോലീസും പാമ്പാടി അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്നകാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നും പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.