പൊന്‍കുന്നം സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് പതിറ്റാണ്ടുകള്‍ സമയം എടുത്തേ ക്കാവുന്ന പദ്ധതികള്‍ എന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മെയ്തീന്‍. ചിറ ക്കടവ് പഞ്ചായത്ത് പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്ത മാക്കിയത്. ഒരിക്കലും നടപ്പിലാകില്ല എന്ന് പലരും പറഞ്ഞ പദ്ധതികള്‍ വളരെ സുഖമ മായി സര്‍ക്കാര്‍ നടപ്പിലാക്കി. സര്‍ക്കാര്‍ നടപ്പിലാക്കിയ നാല് മിഷനുകള്‍ പദ്ധതി നടത്തി പ്പ് വേഗത്തിലാക്കി. ലൈഫ് പദ്ധതിക്കായി ഹട്‌കോ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും തുക ജനുവരി ആദ്യ ദിനങ്ങളില്‍ തന്നെ പഞ്ചായത്തുകള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ സ്ഥലമില്ലാത്തവര്‍ക്കും വീട് എന്ന സ്വപ്നം നടപ്പിലാക്കും.

ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പൂര്‍ത്തീകരിച്ച ബൃഹത് പദ്ധതികളുടെ ഉദ്ഘാടനവും സ്വപ്ന പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ജനങ്ങളുടെ ആവശ്യമായിരുന്ന ആധുനിക ശ്മശാനം ശാന്തിതീരത്തിന്റെ ഉദ്ഘാടനം, കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം, ചേര്‍പ്പത്ത് കവല ചെക്ക് ഡാം നിര്‍മ്മാണോദ്ഘാടനം തുടങ്ങിയവയാണ് നടന്നത്.ഒന്നരക്കോടി രൂപ ചിലവിട്ട് പണി കഴിപ്പിച്ച ആധുനിക പെതു ശ്മശാനം ശാന്തിതീരത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മെയ്തീന്‍ നിര്‍വ്വഹിച്ചു.

27000 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് നിലകളിലായി അഞ്ച് കോടി ചിലവഴിച്ചുള്ള അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും സ്വാതന്തൃ സമര സ്മാരക കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും എ സി മൊയ്തീന്‍ നിര്‍വ്വവഹിച്ചു. പഞ്ചായത്ത് പരിധിക്കുള്ളിലെ ജല ദൗര്‍ലഭ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു.ചേര്‍പ്പത്ത് കവല വലിയ തോട്ടില്‍ ഒരു കോടി പത്ത് ലക്ഷം രൂപ ചിലവ് വരുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.

ചിറക്കടവ് പഞ്ചാ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധര്‍ അധ്യക്ഷയായ സമ്മേളനം എംഎല്‍എ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം മുന്‍ എംഎല്‍എ വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 85 വീടുകളാണ് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്.

സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിലെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം ശശികലാ നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി എന്‍ ഗിരീഷ്‌കുമാര്‍ മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, മുന്‍ പഞ്ചായത്ത് പ്രഡിഡന്റുമാരായ വി ജി ലാല്‍, സി കെ രാമചന്ദ്രന്‍ നായര്‍ മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി നിരവധി ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ചിറക്കടവ് പഞ്ചായത്തംഗം ഗിരീഷ് എസ് നായര്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എ ഒ അജു നന്ദിയും പറഞ്ഞു.തുടര്‍ന്ന് ”ഗ്രാമച്ചന്തം’ നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും വേദിയില്‍ നടന്നു.