പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റ് ഡിപ്പോയിലേക്ക് കൊണ്ടു പോയ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സുകൾ തിരികെ എത്തിച്ച് കുടിയേറ്റ മേഖലയിലേക്കുള്ള സർ വ്വീസ്സ് പുനരാരംഭിക്കണമെന്ന് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പ്ര സാദ് ഉരുളികുന്നം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസ്സമാണ് ഡിപ്പോയിൽ ആകെ ഉണ്ടാ യിരുന്ന രണ്ടു സൂപ്പർ ഫാസ്റ്റ് ബസ്സുകൾമറ്റുഡിപ്പോയിലേക്ക് മാറ്റിയത്.കോവിഡ് മഹാ മാരി മൂലം സ്വകാര്യ ബസ്സുകൾ ദീർഘദൂര സർവ്വീസുകൾ നിർത്തി വച്ചിരിക്കുന്ന സാ ഹചര്യത്തിൽ കെഎസ്ആർടി ബസ്സാണ് ജനങ്ങൾക്ക് ഏക ആശ്രയം. ഈ അവസര ത്തിൽ കുട്ടിയേറ്റ മേഖലയായ പരപ്പ – പാണത്തൂരിലേക്കുള്ള ബസ്സ് സർവ്വീസ്സ് ഉടൻ പു നരാരംഭിക്കണമെന്നും ഈ വിഷയത്തിൽ സ്ഥലം എംഎൽഎ സ്വീകരിച്ചിരിക്കുന്ന ഇരട്ടത്താപ്പ് നയം തിരുത്തണമെന്നും പ്രസാദ് ഉരുളികുന്നം ആവശ്യപ്പെട്ടു:

ബസ്സുകൾ മറ്റ് ഡിപ്പോയിലേക്ക് മാറ്റിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ്സ് ചിറക്കടവ് മണ്ഡലം കമ്മറ്റി പൊൻകുന്നം കെ എസ് ആർ ടി സി ഡിപ്പോയ്ക്കു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡൻ്റ് ലാജി തോമസ് മാടത്താനി കുന്നേലി ൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണാ സമരത്തിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് പ്രെഫ: ബാലു ജി വെള്ളിക്കര, ജോർജ്ജ് കുട്ടി പൂതകുഴി ,ജോസ് പാനാപ്പള്ളി, ടോമി പാലമുറി. ജോഷി ഞ ള്ളിയിൽ, രജ്ഞിത് ചുക്കനാനി എന്നിവർ പ്രസംഗിച്ചു.