കാഞ്ഞിരപ്പള്ളി താലൂക്കിൽ നിയന്ത്രണം വിട്ട് കോവിഡ് . 209 പേർ രോഗ ബാധിതർ ബുനാഴ്ച്ചത്തെ കണക്കുകൾ പ്രകാരം ആകെ 209 പേർക്കാണ് താലൂക്കിൽ രോഗം സ്ഥീകരിച്ചത്. മാസങ്ങൾക്ക് ശേഷമാണ് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 കടക്കുന്നത്. കഴിഞ്ഞ 3 ദിവസങ്ങളിൽ 100ന് മുകളിലായിരുന്നു കോവിഡ് ബാധിതർ. പാറത്തോടാണ് ഏറ്റവും കൂടുതൽ രോഗികൾ 56 പേർ. കോവിഡ് രോഗികൾ നിയന്ത്ര ണാതീതമായി ഉയർന്നതോടെ ട്രിപ്പിൾ ലോക്ക് ഡൗണിലാണ് പാറത്തോട്.
എരുമേലിയിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. 45 പേർ. മണിമലയിലിൽ 33 പേർക്കും ചിറക്കടവ് 27 പേർക്കും കാഞ്ഞിരപ്പള്ളിയിൽ 24 പേരും മുണ്ടക്കയത്ത് 10 പേരും കോരുത്തോട് 7 പേരും എലിക്കുളത്ത് 4 പേർക്കും കൂട്ടിക്കലിൽ 3 പേർക്കും രോഗം സ്ഥീകരിച്ചു.