കാഞ്ഞിരപ്പള്ളി:മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍ വില വര്‍ദ്ധനക്കെതി രെ ബി.ജെ.പി ഇരുചക്രവാഹങ്ങള്‍ തള്ളി പ്രതിഷേധ സമരം നടത്തിയിരുന്നു. അതേ സമയം ബി ജെ പി ഭരിക്കുന്ന സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

ഇത് ആ കാലത്ത് സോഷ്യല്‍ മീഡിയാ വഴി വന്‍ തോതില്‍ ആ കാലത്ത് ബി.ജെ.പി പ്രച രിപ്പിച്ചിരുന്നു.പെട്രോള്‍ വിലവര്‍ദ്ധനയുടെയും കൂടി നടന്ന സമരത്തില്‍ അധികാരത്തില്‍ എത്തിയ ബി.ജെ.പി ഈ ഭരണകാലത്ത് വില കൂട്ടിയതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം.

ഇന്ന് പെടോള്‍ വില വര്‍ദ്ധന 76 രൂപക്ക് അടുത്ത് നില്‍ക്കുമ്പോള്‍ ബി ജെ പി നടത്തിയ സമരത്തിന് സമാനമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഇരുചക്ര വാഹനങ്ങള്‍ തള്ളിയു ള്ള സമരം ശ്രദ്ധേയമാകുകയായിരുന്നു. അതേ സമാനമായ സാഹചര്യത്തില്‍ ഇപ്പോള്‍ അവസരം കിട്ടിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടി കൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും.

രാജ്യത്തെ കോടി കണക്കിന് വരുന്ന പട്ടിണിപ്പാവങ്ങളെ അവഗണിച്ച് വിരളില്‍ എണ്ണാ വുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോഡി ഭരണം നടത്തുന്നതെന്ന് കെ.പി.സി.സി.സെക്രട്ടറി പി.ഏ.സലീം ആരോപിച്ചു. അന്യായമായ ഇന്ധന വിലവര്‍ദ്ധ നവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ദളിത് ,മത ന്യൂനപക്ഷങ്ങള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും ജനക്ഷേമം പ്രധാനമന്ത്രി പ്രസംഗത്തില്‍ മാത്രമായി ഒതുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് മാത്യു കുളങ്ങരയുടെ അധ്യക്ഷതയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എ.ഷെമീര്‍, റോണി.കെ.ബേബി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറിമാ രായ ടിന്റു തോമസ്, രന്‍ജു തോമസ് ഫെമി മാത്യു, കെ.എസ്.യു ജില്ലാ സെക്രട്ടറി കെ.എന്‍ നൈസാം, ഒ.എം.ഷാജി, സിബുദേവസ്യ,എം കെ ഷെമീര്‍, നായിഫ് ഫൈസി, കെ എസ് ഷിനാസ്, സെബിന്‍ ജോര്‍ജ്, കെ.എസ്.തന്‍സിം , റിയാസ് കളരിക്കല്‍,സക്കിര്‍ കട്ടുപ്പാറ, അശോക്ദാസ്, ജോബി കുര്യക്കോസ്, ഫസിലി കോട്ടവാതുക്കല്‍,വി .യു നാഷാദ്, റെസിലി ആനിത്തോട്ടം, സുനു മുത്തിയപ്പാറ ,ഷെജി പാറയ്ക്കല്‍, സന്തോഷ് മണ്ണനാനി എന്നിവര്‍ പ്രസംഗിച്ചു.

നേരത്തെ ടൗണില്‍ നിന്നാരംഭിച്ച പ്രകടനത്തിന് പി.എസ്. ഹാഷിം, അന്‍വര്‍ പുളിമൂട്ടില്‍, അബ്ദുല്‍, ഫത്താക്ക്, സുനില്‍ സിബ്ലു, കെ.കെ ബാബു, പി.എ താജു,അറഫ ഷാജി,അനുപ് ജോസഫ്, അസ്സി, ബിനു കുന്നുംപുറം ഷെഫിഖ് ഇബ്രാഹിം, ഷാജി പെരുന്നേപ്പറമ്പില്‍ ,പി.എം. അജു ,ടിഹാന ബഷീര്‍ ,ഷൈജു വട്ടകപ്പാറ, പി.പി.അജിമല്‍, വി.എസ്.ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.