എരുമേലി : ഞായറാഴ്ച  കണ്ണിമലയിൽ വയോധിക റോഡിൽ വണ്ടിയിടിച്ച് ദാരുണ മായി കൊല്ലപ്പെട്ടതുൾപ്പടെ ശബരിമല പാതകളിൽ ദിനംപ്രതി അപകടങ്ങൾ പെരുകു കയാണ്.  ക്രിസ്തുമസ് ആഘോഷത്തിൻറ്റെ സന്തോഷം നിറയേണ്ട വീട്ടിലേക്കാണ് വേർപാടിൻറ്റെ വിലാപമുയർന്നിരിക്കുന്നത്. അമിതവേഗവും അശ്രദ്ധ മായ ഡ്രൈവിംഗുമാണ് അപകടങ്ങളുടെയെല്ലാം പിന്നിൽ.ഇതറിഞ്ഞിട്ടും അറിയാത്ത ഭാവത്തിലാണ് പോലിസും മോട്ടോർ വാഹന വകുപ്പു മെന്ന പരാതി വ്യാപകമാകുന്നു. റോഡിൽ പോലിസും സേഫ് സോൺ വിഭാഗവും രാത്രിയും പകലും ഉണ്ടെങ്കിലും അമിതവേഗക്കാരെ തൊടാറില്ലന്ന് നാട്ടുകാർ. ജീവൻ കയ്യിൽപിടിച്ചാണ് നാട്ടുകാർ റോഡ് കുറുകെ കടക്കുന്നത്. കണ്ണിമലയിൽ റോഡ് കുറു കെ കടക്കുമ്പോഴാണ് പാഞ്ഞുവന്ന തീർത്ഥാടക വാഹനം വയോധികയെ ഇടിച്ചിട്ടത്. മിനിബസിൻറ്റെ ടയർ തലയിലൂടെ കയറിയിറങ്ങി ദാരുണമായാണ് കണ്ണിമല പുത്തൻ പുരയ്ക്കൽ ഏലിയാമ്മ (87) കൊല്ലപ്പെട്ടത്.കണ്ണിമല റോഡ് ദേശീയ പാതയാണെങ്കിലും വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതിനാൽ ഉയരമുളള കട്ടിംഗ് അപകട സാധ്യത നിറയ്ക്കുകയാണ്. മനഃപൂർവമല്ലാത്ത നരഹത്യ എന്ന വകുപ്പിലൊതുങ്ങുന്ന കേസല്ലാതെ ഇനി ഇത്തരം ദാരുണസംഭവങ്ങൾ ആവർ ത്തിക്കാതിരിക്കാൻ നടപടികളുണ്ടാകുന്നില്ല. റോഡിൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികളാണ് ഉണ്ടാകേണ്ടത്. അതിന് ആദ്യം വേണ്ടത് അമിതവേഗതയിൽ പായുന്നവരെ തടയണമെന്നുളളതാണ്.അയ്യപ്പഭക്തരുമായി വീണ്ടും ട്രിപ്പെടുക്കാൻ ടാക്സികൾ പായുന്ന കാഴ്ചയാണ് എരുമേലി -പമ്പ റോഡിലുടനീളം കാണാനാവുന്നത്. മറുവശം കാണാനാകാത്ത കൊടുംവളവുകളിൽ ഓവർടേക്കിംഗ് സാഹസികമായി നടത്തുന്ന ഡ്രൈവിംഗ് പ്രവണത ഢവർധിച്ചിരിക്കുകയാണ്. പോലിസിൻറ്റെയും മോട്ടോർ വാഹന വകുപ്പിൻറ്റെയും കൺമുമ്പിൽ ദിവസവും ഇത്തരം കാഴ്ചകൾ പതിയുന്നുണ്ട്. എന്നാൽ നടപടികളൊന്നുമില്ല. ബുക്ക് ചെയ്തെത്തുന്ന തീർത്ഥാടക വാഹനങ്ങൾക്ക് ഉടൻ തന്നെ മടങ്ങി അടുത്ത ഓട്ടം പോകാനായാണ് അമിതവേഗതയിൽ ഡ്രൈവ് ചെയ്യുന്നതെന്ന് പറയുന്നു.യാത്രക്കാരായ അയ്യപ്പഭക്തരുടെ ജീവൻ മാത്രമല്ല അമിതവേഗതയിൽ തുലാസിലാകു ന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ അപകടങ്ങളുടെ എണ്ണവും കാരണങ്ങളും പരിശോധി ച്ചാൽ ഇത് ബോധ്യമാകും. അമിതവേഗക്കാരെ തടയുന്ന നടപടികൾ റോഡിൽ ദൃശ്യമാ യാൽ അലസമായ ഡ്രൈവിംഗും നാടിൻറ്റെ ഭീതിയും ഒഴിയുമെന്ന് നാട്ടുകാരും പൊതു പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.