എരുമേലി : ഗ്രാമപഞ്ചായത്തിന്റ്റെ വികസന പദ്ധതികളുടെ രൂപീകരണത്തിനായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം 27 ബുധന്‍ രാവിലെ 11 ന് എരുമേലി റോട്ടറി ക്ലബ്ബ് ഹാളില്‍ ചേരും. ഭിന്നശേഷിക്കാരായവരുടെ ക്ഷേമത്തിനുതകുന്ന വികസന പദ്ധതികള്‍ക്കായി പ്രത്യേക ഗ്രാമസഭ 28 വ്യാഴം രാവിലെ 11 ന് റോട്ടറി ക്ലബ്ബ് ഹാളില്‍ നടക്കും.ഭിന്നശേഷിക്കാരായിട്ടുളളവര്‍ ഈ ഗ്രാമസഭയില്‍ പങ്കെടുക്കണമെന്ന് വികസന കാര്യ സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ആര്‍ അജേഷ് അറിയിച്ചു. ഭിന്നശേഷിയുടെ പ്രയാ സങ്ങള്‍ പേറുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ത്രിതല പഞ്ചായത്തുകളിലൂടെ പദ്ധതികളും വിവിധ ആനുകൂല്യങ്ങളും പഠന സഹായങ്ങളും വരുമാനദായക സംരഭങ്ങളും വാഹനങ്ങളും അനുവദിക്കുന്നു ണ്ട്. ഇവയൊക്കെ ലഭിക്കുന്നതിനും സമൂഹത്തിന്റ്റെ മുഖ്യധാരയിലേക്ക് ഭിന്നശേഷി ക്കാരെ എത്തിക്കുന്നതിനുമായാണ് പ്രത്യേക ഗ്രാമസഭകള്‍ നടത്തിവരുന്നത്.