കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 2019 ൽ വയനാട് ലോകസഭാ മണ്ഡലത്തിൽ നി ന്നും മത്സരിക്കുമ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയോട് മത്സരിച്ച എരുമേലി മുട്ടപ്പള്ളി സ്വദേശി രാഹുൽ കൊച്ചാപ്പി എന്ന കെ.ഇ രാഹുൽ ഗാന്ധിയെ യാണ് അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾ ജന പ്രാ തിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ചിലവ് കണക്കുകൾ ന ൽകണമെന്നത് നിർബന്ധമാണ്.
കണക്കുകൾ സമർപ്പിക്കുവാനുള്ള ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ മൂന്ന് വർ ഷത്തേക്കാണ് അയോഗ്യത, 2196 വോട്ടുകളാണ് എരുമേലി സ്വദേശി രാഹുൽ കൊച്ചാ പ്പി എന്ന രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നേടിയത്.2021 സെപ്റ്റംബർ 13 മുതൽ 2024 സെപ്റ്റംബർ 13 വരെയാണ് അയോഗ്യത, തെരഞ്ഞെടുപ്പ് കണക്കുകൾ സ മർപ്പിക്കാത്തതിന്റെ പേരിലാണ് മത്സരിക്കുന്നതിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്.