എരുമേലി കെ. എസ്. ആര്‍. ടി. സി. ഡിപ്പോയുടെ കെട്ടിടം തകര്‍ന്നിരിക്കുന്നതിനൊപ്പം കംഫര്‍ട്ട് സ്‌റ്റേഷനും ശോചനീയാവസ്ഥയിലായി. ഏറെ വര്‍ഷത്തോളമായി കംഫര്‍ട്ട് സ്‌റ്റേഷന്‍ തകരാറിലായിട്ട്. കംഫര്‍ട്ട് സ്‌റ്റേഷന്‍ അടഞ്ഞു കിടക്കുന്നതോടെ ദീര്‍ഘദൂര യാ ത്രക്കാര്‍ ഏറെ ബുദ്ധിമുട്ടും. സ്ത്രീകള്‍ക്കാണ് ഏറെയും ദുരിതം. ശൗചാലയത്തിന്റെ വാ തിലുകളും ക്ലോസറ്റുകളുമൊക്കെ തകര്‍ന്നു കിടക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയി ല്ല. ഇതോടെ ആളുകള്‍ കയറാതിരിക്കാന്‍ ജീവനക്കാര്‍ ബോര്‍ഡ് കൊണ്ട് മറച്ചു വച്ചിരി ക്കുകയാണ്.
പ്രളയത്തില്‍ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതോടെ അപകടാവസ്ഥയിലായി. സ്ത്രീ കള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കുന്നതിനായി ജനകീയാസൂത്രണ പദ്ധതി പ്രകാ രം നിര്‍മിച്ചതാണ് ഡിപ്പോ സമുച്ചയവും അതോടനുബന്ധിച്ചുള്ള കംഫര്‍ട്ട് സ്‌റ്റേഷനും. ദി നംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി യാത്ര ചെയുന്നത്. കംഫര്‍ട്ട് സ്‌റ്റേഷന്‍ പുനരുദ്ധാരണത്തിനായി പഞ്ചായത്ത് തുക അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപ്പിലാക്കിയിട്ടില്ല. പഞ്ചായത്ത് ഇതിനായി മൂന്നു ലക്ഷം രൂപയാണ് മാറ്റി വ ച്ചിരിക്കുന്നത്. ശബരിമല തീര്‍ഥാടന കാലത്തും എല്ലാ മാസങ്ങളിലും നടതുറക്കുന്ന സമ യത്ത് എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്കും കംഫര്‍ട്ട് സ്‌റ്റേഷന്‍ പ്രയോജനപ്പെടും.