മണിമല വെള്ളാവൂര്‍ വില്ലേജ് ഉള്ളായം ഭാഗത്ത് വാഹനാനില്‍ വീട്ടില്‍ ഹരീഷ് ബാബു (27) വാണു അറസ്റ്റിലായത്. ചാമംപതാല്‍ മാരാംകുന്ന് ഭാഗത്ത് നടന്ന മോഷണക്കേസ്സി ലും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സിലും, കറുകച്ചാല്‍ പോ ലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പിടിച്ചുപറി കേസ്സിലും, മുണ്ടക്കയം പോലീസ് സ്റ്റേ ഷന്‍ അതിര്‍ത്തിയിലെ മോഷണക്കേസ്സിലും, മണിമല പോലീസ് അതിര്‍ത്തിയിലെ ക ഞ്ചാവ് കേസ്സിലും ഉള്‍പ്പെട്ട പ്രതിയുമായ ഇയാൾ കോടതിയില്‍ ഹാജരാകാതെ ഒളിവി ല്‍ കഴിഞ്ഞു വന്നതിനെത്തുടര്‍ന്ന് പോലിസ് നിരവധി സ്ഥലത്ത് അന്വേഷണം നടത്തി യിട്ടും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് കോട്ടയം ചുങ്കം ഭാഗത്ത് ഒളിവില്‍ കഴിയുന്നതായി കാഞ്ഞിരപ്പള്ളി ഡപ്യുട്ടി പോലീസ് സൂപ്രണ്ട് എന്‍.ബാബുക്കുട്ടന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മ ണിമല പോലീസ് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍.ബിയുടെ നേതൃത്ത്വത്തില്‍ സബ് ഇന്‍സ്പെ ക്ടര്‍മാരായ ബോബി വര്‍ഗീസ്‌, പ്രദീപ്‌ പി.എന്‍, അസ്സി:സബ് ഇന്‍സ്പെക്ടര്‍ സുനില്‍ കു മാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജീവുദീന്‍ പി.കെ, പ്രദീപ്കു മാര്‍ സി.വി,വിവേക് ചന്ദ്രന്‍,സിജികുട്ടപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഒളിവില്‍കഴിഞ്ഞ വീട് വളയുകയും രക്ഷപെട്ട് ഓടിയ ഇയാളെ അതിസാഹസ്സികമായി പിന്തുടര്‍ന്ന് കീഴ്പെടു ത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.