പാറത്തോട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ  പങ്കാളിത്തത്തോടെ  ആരംഭിക്കുന്ന ജനസേവനകേന്ദ്രത്തിന്റെ ഉത്ഘാടനം  പ്രസിഡന്റ്‌ ജോണിക്കുട്ടി മഠത്തിനകം നിർവഹി ച്ചു. വൈസ് പ്രസിഡന്റ്‌ സിന്ധു മോഹനൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ ഡയസ് മാത്യു  കോക്കാട്ട്, വിജയമ്മ വിജയലാൽ, ഷേർലി വർഗീ സ്, ഗ്രാമ പഞ്ചായത്ത്  മെമ്പർമാർ, സെക്രട്ടറി അനൂപ്. എൻ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി പഞ്ചായത്ത് ഓഫീസുകള്‍ കയറിയിറങ്ങുന്നവര്‍ക്ക് ഇനി ആശ്വസിക്കാം.  പഞ്ചായത്ത് നല്‍കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് വിവരം നല്‍കുന്നതിനും ഫോറങ്ങള്‍ പൂരിപ്പിച്ച് നല്‍കി ജനങ്ങളെ സഹായിക്കാനും  പഞ്ചായത്ത് ജനസേവനകേന്ദ്രം പ്രയോജനമാകും
പാറത്തോട് ഗ്രാമപഞ്ചായത്  കുടംബശ്രീയുമായി സഹകരിച്ചാണ്  ഈ നവീന സംരംഭം ആരംഭിക്കുന്നത്.  പഞ്ചായത്തില്‍ നിലവിലുളള  ഫ്രണ്ട് ഓഫീസ് സംവിധാനത്തെ കൂടുത ല്‍ കാര്യക്ഷമമാക്കുന്നതിനും ജനോപകാരപ്രദമാക്കുന്നതിനും വേണ്ടിയാണ്  കുടുംബശ്രീ യുടെ മേല്‍നോട്ടത്തില്‍  പഞ്ചായത്തിൽ ജനസേവനകേന്ദ്രം നിലവില്‍ വരുന്നത്.
പഞ്ചായത്ത് നല്‍കുന്ന വിവിധ സേവനങ്ങളെ ക്കുറിച്ച് അറിവ് നല്‍കുക, ഫോറങ്ങളുടെ വില്‍പ്പന, പൂരിപ്പിക്കല്‍, സ്റ്റാമ്പ് വില്‍പ്പന, ഫോട്ടോസ്റ്റാറ്റ്, ഇന്റര്‍നെറ്റ്,ഫാക്‌സ്, ഡിടിപി എന്നീ സൗകര്യങ്ങള്‍ പഞ്ചായത്തിലെത്തുന്നവര്‍ക്ക് ലഭ്യമാക്കുക  തുടങ്ങിയവയായി രി ക്കും  പ്രധാനമായും ജനസേവന കേന്ദ്രങ്ങള്‍ നല്‍കുന്ന  സേവനങ്ങള്‍.കുടുംബശ്രീ അംഗ ങ്ങളായിരിക്കും ജനസേവനകേന്ദ്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ന ൽകുന്നത്.പഞ്ചായത്ത്  ഭരണസമിതിയുടെ  മേല്‍നോട്ടത്തിലാണ് ജനസേവന കേന്ദ്രത്തി ന്റെ പ്രവര്‍ത്തനം.