കാലങ്ങളായി സർവ്വീസ് നടത്തി കൊണ്ടിരുന്ന ചേനപ്പാടി ഗ്രാമവാസികളുടെ സ്വന്തം കെ എസ് ആർ ടി സി ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് നാട്ടുകാർ .കാഞ്ഞിരപ്പ ള്ളി – ചേനപ്പാടി – പൊൻകുന്നം സർവ്വീസാണ് കാലങ്ങളായി മുടങ്ങി കിടക്കുന്നത്. യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന ഈ സർവ്വീസ് കോർപ്പറേഷന് നല്ല വരു മാനമുണ്ടാക്കി കൊടുത്തിരുന്നു. ഈ സർവ്വീസ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് എരുമേലി പഞ്ചായത്ത് അംഗം ടി എസ് ഹർഷകുമാർ മന്ത്രി ആൻറ്റണി രാജുവിന് നി വേദനം നൽകി.